ബെംഗളൂരു: ഭക്തര്‍ ക്ഷേത്രത്തിലെ ആനയുടെ മേല്‍ വെള്ളം തളിച്ച് ആനയെ കുളിപ്പിക്കുന്ന ‘നീരു ബണ്ടി ഉത്സവ’ത്തിന് പേര് കേട്ട ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ ദക്ഷിണകന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം.
A cop tries to crash the Theerthavaari ritual at Kukke Sri Subramanya Temple…
and the temple elephant basically yeeted him out of the scene with divine efficiency. 😇🤣 pic.twitter.com/IYd9NBDTpY— Gargi #Decolonization 🇮🇳 (@gargiuvacha) December 6, 2025
ഈ ചടങ്ങിനെക്കുറിച്ചുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ആനയുടെ മേല്‍ നീരു തളിക്കാന്‍ പോകുന്ന ഭക്തരെ തടസ്സപ്പെടുത്തുന്ന പൊലീസുകാരനെ ആന തന്നെ വലിച്ചു വെള്ളത്തിലിടുന്നതും തടസ്സം മാറിയതോടെ ഭക്തരായ പെണ്‍കുട്ടികള്‍ ആനയുടെ മേല്‍ യഥേഷ്ടം വെള്ളം തളിക്കുന്നതുമാണ് ഈ വീഡിയോയില്‍ ഉള്ളത്. ഹിന്ദു ആചാരങ്ങള്‍ നടത്തുന്നത് തടയാന്‍ ഒരു പൊലീസുകാരനും ഇനി കഴിയില്ല എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.ഇത് എഐ നിര്‍മ്മിതമായ വീഡിയോ ആണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ ക്ഷേത്രത്തിലെ ചടങ്ങിന് തടസ്സം നില്‍കുന്ന പൊലീസുകാരനെ ക്ഷേത്രത്തിലെ ആന തന്നെ തള്ളിയിടുന്ന ഈ വീഡിയോ വൈറലാണ്. ഭക്തര്‍ക്ക് ഏറെ ഇഷ്ടമുള്ള നീരു ബണ്ടി ചടങ്ങിനെ തടയുന്ന പൊലീസുകാരനെ നീക്കുന്ന ആന ഭക്തരെ ആകര്‍ഷിക്കുകയാണ്. അതുകൊണ്ട് തന്നെ പലരും ഈ വീഡിയോ പങ്കുവെയ്‌ക്കുന്നു.
സര്‍പ്പദോഷ പരിഹാരത്തിനും മറ്റും പേര് കേട്ട കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം (തുളു/കന്നഡ). ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് നീരു ബണ്ടി ഉത്സവം. ക്ഷേത്രത്തിലെ ആനയെ ഭക്തര്‍ വെള്ളം തളിച്ച് ശുദ്ധമാക്കുന്നതാണ് ഈ ഉത്സവത്തിന്റെ പ്രധാന ചടങ്ങ്.
ദക്ഷിണ കന്നഡ എന്നത് ഹിന്ദുവിശ്വാസികള്‍ക്കും ഹിന്ദു സംസ്കാരത്തിനും സനാതന ധര്‍മ്മത്തിലും ഏറെ പ്രാധാന്യം കൊടുക്കുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കാർത്തികേയൻ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യനാണ്. ഗരുഡന്റെ ഭീഷണിയെത്തുടർന്ന് ദിവ്യ സർപ്പമായ വാസുകിയും മറ്റ് സർപ്പങ്ങളും സുബ്രഹ്മണ്യന്റെ കീഴിൽ അഭയാർഥികളായെത്തിയതായി പുരാണങ്ങൾ സൂചിപ്പിക്കുന്നു. മധ്വാചാര്യരുടെ തന്ത്രസാരസംഗ്രഹം പ്രകാരമാണ് ക്ഷേത്രത്തിലെ പൂജകളും മറ്റ് ദിനചര്യകളും നടത്തുന്നത്.
ശ്രീ ശങ്കരാചാര്യര്‍ ദിഗ്വിജയത്തിനിടയില്‍ തങ്ങിയ ക്ഷേത്രം
കർണാടകയിലെ പശ്ചിമഘട്ട മലനിരകളിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ മറികടന്ന് കുമാര പാർവതത്തിലെ പ്രശസ്തമായ മലനിരകളും കാണാം. ദക്ഷിണേന്ത്യയിലെ ട്രക്കിംഗ് സഞ്ചാരികൾക്ക് പ്രശസ്തമായ ഒരു മലകയറ്റം ആണിത്. ഖട്സിലെ പടിഞ്ഞാറൻ ചരിവുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങളാൽ സമ്പന്നമാണ് ഈ ക്ഷേത്രം.
ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കിലാണ് സുബ്രഹ്മണ്യ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു വന്യജീവി സങ്കേതവും ഇവിടെയുണ്ട്. ഗ്രാമത്തിന്റെ ഹൃദയഭാഗത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നദികൾ, വനങ്ങൾ, പർവതങ്ങൾ എന്നിവയെല്ലാം ചേർന്നിരിക്കുന്ന ഇവിടെ പ്രകൃതിയുടെ മനോഹാരിതയെല്ലാം ദർശിക്കാവുന്നതാണ്.
ഇവിടേക്ക് മംഗലാപുരത്തുനിന്നും ഏകദേശം 105 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിൻ, ബസ്, ടാക്സി എന്നിവയാൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. മുമ്പ് സുബ്രഹ്മണ്യം കുക്കെ പട്ടണ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ശ്രീ ശങ്കരാചാര്യൻ തന്റെ മതപരമായ സഞ്ചാരത്തിനിടയിൽ (ദിഗ്വിജയ) കുറച്ചു ദിവസങ്ങൾ ഇവിടെ തങ്ങിയിരുന്നു എന്ന് ശങ്കരാചാര്യൻ ശങ്കരവിജയ ആനന്ദഗിരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുബ്രഹ്മണ്യ ഭുജംഗപ്രയാത സ്തോത്രത്തിൽ ‘ഭജേ കുക്കെ ലിംഗം’ എന്ന പേരിൽ ശങ്കരാചാര്യർ ഈ സ്ഥലത്തെ പരാമർശിക്കുന്നുണ്ട്. സ്കന്ദപുരാണത്തിലെ സനത്കുമാര സംഹിതയിൽ അടങ്ങിയിരിക്കുന്ന സഹ്യാദ്രിഖണ്ഡത്തിലെ ‘തീർഥക്ഷേത്ര മഹിമാനിപുരാണ’ അദ്ധ്യായത്തിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കുമാരമലയിൽ നിന്നും ആരംഭിക്കുകയും പടിഞ്ഞാറൻ കടലിലെത്തുകയും ചെയ്യുന്ന കുമാരധാര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.















