തൃശൂർ : കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നു കുന്നംകുളം കീഴൂർ കാർത്യായനി ദേവി ക്ഷേത്രത്തിലെ കമ്മറ്റി ഓഫീസിലാണ് മോഷണം നടന്നത്. മോഷ്ടാവ് കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ഓടിന്റെ ദേവി വിഗ്രഹം കവർന്നു. അലമാരകൾ തകർത്തനിലയിലാണ്. ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
ഇന്ന് പുലർച്ചെ 5മണിയോടെ അമ്പലത്തിലെ മാനേജർ ചന്ദ്രൻ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് ഉള്ളത്. അമ്പലക്കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ദേവി വിഗ്രഹമാണ് കവർന്നത്. ക്ഷേത്രത്തിലെ പൂരം കഴിഞ്ഞതിനാൽ ദേവസ്വം മാനേജിങ് കമ്മിറ്റി അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.
















