Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനത്തിന്റെ പാലക്കാടന്‍ മാതൃക; മാതൃകയാക്കാവുന്ന വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 09:59 am IST
in Kerala, Palakkad

പാലക്കാട്: മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ മാതൃകയാണ് പാലക്കാട് നഗരസഭ. കേരളത്തില്‍ ബിജെപി ഒറ്റക്ക് ആദ്യമായി ഭരണത്തിലെത്തിയ നഗരസഭ എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രതിപക്ഷം പോലും അംഗീകരിക്കും.

2015-ല്‍ ആദ്യ തവണ കേവല ഭൂരിപക്ഷം ഇല്ലാതെയാണ് ഭരണം നടത്തിയതെങ്കില്‍ രണ്ടാം തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിധത്തിലുള്ള പക്ഷപാതവും കാണിച്ചിട്ടില്ല.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബിജെപി ഭരണസമിതിയുടെ കീഴിലുള്ള പാലക്കാട് നഗരസഭ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും അത്രമാത്രമുണ്ട്.

മറ്റുസംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്ന തരത്തിലാണ് വിവിധ പദ്ധതികള്‍ ഇവിടെ നടപ്പാക്കിയിട്ടുള്ളത്.

വികസനം എന്ന മുദ്രാവാക്യവുമായി തുടര്‍ച്ചയായി മൂന്നാം വിജയമാണ് ബിജെപിയുടെ ലക്ഷ്യം.

53 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ടാണ് എന്‍ഡിഎ അധികാര തുടര്‍ച്ചക്കുള്ള പോരാട്ടവുമായി രംഗത്തുള്ളത്.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 400 കോടിയോളം രൂപയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അനുവദിച്ചത്.

ഇതില്‍ 110 കോടിരൂപ ജല്‍ജീവന്‍ പദ്ധതിക്കുമാത്രം വിനിയോഗിച്ചു. 99ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ട നേട്ടം. ചെറുതും വലുതുമായ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി തുടങ്ങി നൂറകണക്കിന് പദ്ധതികളാണ് നഗരസഭയില്‍ നടപ്പാക്കിയത്. ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്റെയും വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള ഭരണസിമിതി നടപ്പാക്കിയ പദ്ധതികള്‍ ഇന്ന് മറ്റു നഗരസഭകളും മാതൃകയാക്കുകയാണ്.

നഗരസഭ നടപ്പാക്കിയ പദ്ധതികള്‍

1. അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാടിന് വിവിധ പദ്ധതികള്‍ക്കായി 220 കോടി രൂപ അനുവദിച്ചു.
2. അമൃത് കുടിവെള്ളപദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 കോടി രൂപ ചിലവില്‍ മലമ്പുഴയില്‍ നാല് ഫില്‍ട്ടര്‍ ടാങ്കുകള്‍,നഗരത്തില്‍ പുതിയ പൈപ്പ് ലൈനുകള്‍ എന്നിവ ഉള്‍പ്പടെ 99 ശതമാനം വീടുകളിലും കുടിവെള്ളം ലഭ്യമാക്കി.
3. നഗരത്തിലെ പ്രധാന കുളങ്ങളുടെ സംരക്ഷണത്തിനായി അമൃത് 2.0 പദ്ധതയില്‍ ഉള്‍പ്പെടുത്തി 76 കോടി രൂപ അനുവദിച്ചു.
4. 30 കോടി രൂപ ചെലവില്‍ നഗരത്തിലെ 80 സ്ഥലങ്ങളില്‍ ഡ്രൈനേജ് നെറ്റ് വര്‍ക്ക് നിര്‍മിച്ചു.
5. നഗരസഭയില്‍ പ്രതിദിനം 100 കിലോ ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചു നല്‍കി.
6. നാലുകോടി രൂപ ചെലവില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചു
7. കേരളത്തില്‍ ആദ്യമായി നാപ്കിന്‍ -ഡയപ്പര്‍ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച നഗരസഭയെന്ന നേട്ടം കൈവരിച്ചു.
8. ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയും വീടുകളില്‍ നിന്നും ശുചിമുറി മാലിന്യം ശേഖരിക്കാനായി പ്രത്യേക വാഹനങ്ങള്‍ അനുവദിച്ചു.
9. കൂട്ടുപാതിയിലെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ 50 വര്‍ഷമായി അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ബയോ മൈനിങ് പദ്ധതി നടപ്പിലാക്കി.
10. നഗരത്തില്‍ മാലിന്യം തള്ളിയിരുന്ന സ്ഥലങ്ങള്‍ പൂര്‍ണമായും ശുചീകരിച്ച്, അവയെ മനോഹരമായ ഗ്രീന്‍ സ്പോട്ടുകളാക്കി മാറ്റി.
11. വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച്, നഗരസഭാ ശുചീകരണ വിഭാഗത്തിലെ 76 തൊഴിലാളികള്‍ക്ക് സ്ഥിരനിയമനം നല്‍കി മാതൃകയായി.
12. ശകുന്തള ജങ്ഷനെയും ജിബി റോഡിനെയും ബന്ധിപ്പിക്കുന്ന യന്ത്രഗോവണി സ്ഥാപിച്ചു.
13. ‘പാലക്കാട് ഐ’ പ്രൊജക്ട് വഴി 55 സ്ഥലങ്ങളിലായി 177 ക്യാമറകള്‍ സ്ഥാപിച്ച് പാലക്കാടിനെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ക്യാമറ നിരക്ഷീണത്തിലുള്ള നഗരസഭയായി മാറ്റി.
14. 37 വര്‍ഷത്തിനു ശേഷം നഗരത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ അമൃത് മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കി.
15. നഗരത്തിലെ 21 സ്ഥലങ്ങളില്‍ ഉദ്യാനങ്ങളും പാര്‍ക്കുകളും നവീകരിച്ചു.
16. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ അത്യാധുനിക സിഗ്‌നല്‍ സംവിധാനങ്ങള്‍ പുനസ്ഥാപിച്ചു.
17. നഗരത്തിലെ വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ കെട്ടിടങ്ങളുടെയും ജിഐഎസ് മാപ്പിങ് വിജയകരമായി പൂര്‍ത്തീകരിച്ചു.
18. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായി കോട്ടമൈതാനത്ത് വീര സൈനിക സ്മാരകം നിര്‍മിച്ചു.
19. കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വേകിക്കൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി അടക്കമുള്ള വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കി. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി.
20. വിദ്യാഭ്യാസ മേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി. നഗരസഭാ സ്‌കൂളുകളില്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി.
21. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി സാധാരണക്കാരായ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി.
22. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി, അവര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കി.
23. പാലക്കാട് നഗരസഭാ വെളിയിട വിസര്‍ജ്ജന മുക്ത നഗരമെന്ന അംഗീകാരം നേടി.
24. തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതിനായി ഡാര്‍ട്ട് പോര്‍ട്ടല്‍ വഴി പ്രത്യേക സംവിധാനമൊരുക്കി.
25. നഗരസഭയില്‍ ഇടനിലക്കാരില്ലാത്ത, അഴിമതിരഹിതവും സുതാര്യവുമായി ഭരണസംവിധാനം നടപ്പിലാക്കി.
26. തെരുവോര കച്ചവടക്കാര്‍ക്ക് വേണ്ടി പ്രധാനമന്ത്രി സ്വനിധി പദ്ധതി വഴി 13 കോടി രൂപ നല്‍കി. കേരളത്തിലെ ഏറ്റവും കൂടുതല്‍ വായ്‌പ നല്‍കിയ മുനിസിപ്പാലിറ്റിയെന്ന നേട്ടം കൈവരിച്ചു.
27. വലിയങ്ങാടിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി.
28.ആയുഷ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ 9 നഗരാരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ അനുവദിച്ചു.
29. 2024-2025 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ഫണ്ട് വിനിയോഗത്തില്‍ ഒന്നാംസ്ഥാനം.
30. നഗരസഭയുടെ റവന്യു വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും തനതു വരുമാനം ഉപയോഗിച്ച് നരവിധി വികസന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.
31. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ഫണ്ടില്‍ 40 കോടി രൂപ കുറവ് വരുത്തിയിട്ടും കേന്ദ്രസര്‍ക്കാരിന്റെ 20 കോടി രൂപ സഹായത്തോടെ ഐഎംഎ റോഡിലെ ഓര്‍ഗാനിക് മാര്‍ക്കറ്റ്, സുല്‍ത്താന്‍പേട്ടയിലെ മുനിസിപ്പല്‍ കോംപ്ലക്സ്, ഒലവക്കോട് കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവ പൂര്‍ത്തീകരിച്ചു.
32. 29 കോടി രൂപ ചെലവില്‍ അര്‍ബണ്‍ ട്രാന്‍സ്പോര്‍ട്ട് പദ്ധതി വഴി ആധുനിക ബസ് സ്റ്റോപ്പുകളും സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം ബസ് ടെര്‍മിനലും നിര്‍മിച്ചു.
33. സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കിങില്‍ 3369-ാം സ്ഥാനത്തുന്ന് 338-ാം സ്ഥാനത്തേക്ക് മുന്നേറി.
34. സ്ത്രീകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുന്നതിന് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.
35. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വനിതകള്‍ക്കായി സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ച് അവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കി.

 

Tags: Palakkad Municipalitykerala local body election 2025Palakkad model of developmentdevelopment activities and projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

Kerala

ആര്യയെ ആരിലും കൂടുതൽ ന്യായീകരിച്ച് ശിവൻകുട്ടി , ഒരു പരാതിയും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ലഭിച്ചിട്ടില്ലെന്നും മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.