ഖാര്‍ത്തൂം: തെക്കന്‍ സുഡാനില്‍ നഴ്സറി സ്‌കൂളിന് നേരെ ഡ്രോണ്‍ ആക്രമണം, 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേര്‍ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ സംസ്ഥാനത്തെ കലോജിയിലാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
സുഡാനില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞ മാസമാണ് സര്‍ക്കാരിന്റെ അധീനതയില്‍ നിന്ന് പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. അതോടൊപ്പം തന്നെ കൂട്ടക്കൊലകളും അരങ്ങേറി. വലിയ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് ആര്‍എസ്എഫ് കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത്.
















