ന്യൂദല്‍ഹി: ബീഹാറിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇന്ത്യാമുന്നണി മരണശയ്യയിലായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഉള്ളിലെ വഴക്ക് മൂലം ബിജെപിയെ വെല്ലുവിളിക്കാനുള്ള ഇന്ത്യാമുന്നണിയുടെ ശക്തി ദുര്‍ബലമാക്കിയിരിക്കുന്നുവെന്നും ഒമര്‍ അബ്ദുള്ള.
പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പാടുപെടുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആകട്ടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഞങ്ങള്‍ മരണശയ്യയിലാണ്. ചിലപ്പോള്‍ ആരെങ്കിലും വന്ന് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കും. അതില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും. അപ്പോള്‍ ബീഹാര്‍ പോലെ വലിയ തിരിച്ചടി കിട്ടും. ആരെങ്കിലും ഈ മുന്നണിയെ ഐസിയുവില്‍ ആക്കേണ്ട സ്ഥിതിയാണ്. – ഒമര്‍ അബ്ദുള്ള പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ളൽ
















