തിരുവനന്തപുരം : ജാമ്യാപേക്ഷ തളളിയ കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശമാണ് രാഹുല്‍ ഈശ്വറിനെതിരെ ഉളളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചില്ലെന്ന രാഹുല്‍ ഈശ്വറിന്റെ വാദം നിലനില്‍ക്കില്ലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു.
.പരാതിക്കാരിയെ അധിക്ഷേപിച്ചെന്നത് വ്യക്തമാണ്. ഒരു വാക്കോ വാചകമോ അല്ല കോടതി നോക്കുന്നത്.പുറത്തിറക്കിയ വീഡിയോയുടെ മൊത്തം സ്വഭാവം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.രാഹുല്‍ ഈശ്വര്‍ നിരാഹാരം നടത്തുന്നത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും കോടതി പറഞ്ഞു.
രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരകളെ അവഹേളിച്ച് മുമ്പും രാഹുല്‍ ഈശ്വര്‍ പോസ്റ്റുകള്‍ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
















