ലക്നൗ : രാമക്ഷേത്ര നിർമ്മാണത്തിന് സുപ്രീം കോടതിയോട് നന്ദി പറഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഏതൊരു സമൂഹവും തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
” ഒരു കളങ്കം നീക്കം ചെയ്യുകയും ഒരു പൈതൃകം പുനഃസ്ഥാപിക്കുകയും ചെയ്ത ദിനമാണിത് . സമർപ്പിച്ച വസ്തുതകളും തെളിവുകളും ഏകകണ്ഠമായി പരിശോധിച്ച് വിധി പുറപ്പെടുവിച്ചതിന് സുപ്രീം കോടതിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്. സുപ്രീം കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചു എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വലിയ വിജയമാണ് . കാരണം എന്തുതന്നെയായാലും, വരും തലമുറകൾക്ക് രാജ്യത്തിന്റെ വികസനത്തിന് ഈ പ്രചാരണം ഒരു മാതൃകയായിരിക്കുമെന്നും “ അദ്ദേഹം പറഞ്ഞു.
“‘ഇനി കാശിയും മഥുരയുമാണ് ബാക്കി , നമ്മൾ എത്തും, നമ്മൾ ഇതിനകം എത്തിയിരിക്കുന്നു. “ അദ്ദേഹം കൂട്ടിച്ചേർത്തു.
















