Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഹാദിനെ വെളളപൂശാനുളള ദിവ്യ എസ് അയ്യരുടെ ശ്രമം വിവാദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം

ഹിന്ദു വേദഗ്രന്ഥങ്ങളെയോ ബൈബിളിനെയോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതിനെയോ ആഘോഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് രാഷ്‌ട്രീയ -സാമൂഹിക മേഖലകളില്‍ കണ്ടുവരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 07:00 pm IST
inKerala

തിരുവനന്തപുരം: ‘ജിഹാദ്’ എന്നാല്‍ പിരിമുറുക്കമില്ലാത്ത സ്വതന്ത്ര ജീവിതമാണെന്നും മറ്റുള്ളവരെ നശിപ്പിക്കാനുള്ള വിശുദ്ധ യുദ്ധമല്ലെന്നുമുളള ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരുടെ വാദം വിവാദമായി.വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ മാനേജിംഗ് ഡയറക്ടറും കേരള ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി(കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടറുമാണ് ദിവ്യ എസ്. അയ്യര്‍. ”ഖുറാന്‍ അകം പൊരുള്‍ – മാനവികാഖ്യാനം” എന്ന മലയാള പുസ്തകത്തിന്റെ ഒമ്പതാം വാല്യം പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു ദിവ്യ എസ്. അയ്യരുടെ പരാമര്‍ശം.

‘ജിഹാദ്’ മറ്റുള്ളവരെ നശിപ്പിക്കുന്നതിനോ തീവ്രമായ പാതയില്‍ അംഗമാകുന്നതിനോ അല്ല, മറിച്ച് യുദ്ധരഹിതമായ ജീവിതം നയിക്കുന്നതിനാണ് എന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ഈ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് കാരണമായി. ആഗോളമായുളള ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗത്തെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുന്ന ‘ജിഹാദ്’ എന്ന പദത്തെ കാല്പനികവല്‍ക്കരിക്കുകയും വെള്ളപൂശുകയും ചെയ്തതായാണ് ആരോപണം. വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ ചരിത്രപരമായി തന്നെ ‘ജിഹാദിനെ’ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിച്ചിട്ടുളളത്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ഭീകരാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഈ ആശയം പ്രയോഗത്തില്‍ വരുത്തുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയതോടെ സാമൂഹ മാധ്യമ ചര്‍ച്ചകളും നടക്കുന്നുണ്ട്.

ജിഹാദ് ഭീകരത മൂലം ഭാരതത്തിന് ആയിരക്കണക്കിന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.അടുത്തിടെ ഉണ്ടായ ഡോ. ഉമര്‍ നബിയുടെ ദല്‍ഹി ചാവേര്‍ ആക്രമണവും പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതും ജിഹാദി ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. ‘ജിഹാദ്’ എന്നതിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിക്കാനോ മയപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശരിയായ അറിവില്ലായ്‌മയില്‍ നിന്നാണ് ഉടലെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

ദിവ്യ എസ് അയ്യരുടെ പരാമര്‍ശങ്ങളെ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ‘ജിഹാദിനെ’ കാവ്യാത്മകമായി മഹത്വവത്കരിക്കുന്നതിനോടാണ് വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നത്.ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയില്‍ നിന്നുള്ള ഇത്തരം പ്രസ്താവന കൂടുതല്‍ ആശങ്കാജനകമാണ്. അതേസമയം വിവാദങ്ങളോട് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചിച്ചിട്ടില്ല.

ദിവ്യ എസ്. അയ്യര്‍ നേരത്തെയും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.ഏപ്രില്‍ മാസത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് കെ.കെ. രാഗേഷിനെ അവര്‍ പരസ്യമായി പ്രശംസിച്ചത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ് ദിവ്യ എസ് അയ്യരെ ന്യായീകരിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും മുന്‍ എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരിനാഥിനെയാണ് ദിവ്യ എസ് അയ്യര്‍ വിവാഹം ചെയ്തത്.ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച സിപിഎം നേതാവ് കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്ര അയപ്പ് നല്‍കുന്നതിന്റെ ചിത്രം പുറത്തു വിട്ടതും ചര്‍ച്ചാവിഷയമായിരുന്നു.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള സമീപകാല അടുപ്പത്തിന്റെ പശ്ചാത്തലത്തിലും ദിവ്യ എസ് അയ്യരുടെ അഭിപ്രായങ്ങളെ വിലയിരുത്താമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.

ഇസ്ലാമിക ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുമ്പോള്‍, വിമര്‍ശകരെ ‘ഇസ്ലാമോഫോബിക്’ എന്ന് മുദ്രകുത്തുകയാണ് രീതി. എന്നാല്‍ ഹിന്ദു വേദഗ്രന്ഥങ്ങളെയോ ബൈബിളിനെയോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതിനെയോ ആഘോഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് രാഷ്‌ട്രീയ -സാമൂഹിക മേഖലകളില്‍ കണ്ടുവരുന്നത്.

 

Tags: extremistsSabarinathancongressJihadterroristmuslimQuranislamDivya S. Iyer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.