ആലപ്പുഴ: ജില്ലയിലെ കുട്ടികളില്‍ വീണ്ടും മുണ്ടിനീര് വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഒരു മാസത്തിനിടെ അഞ്ച് സ്‌കൂളുകള്‍ അടച്ചു. തമ്പകച്ചുവട് യുപി സ്‌കൂളിലെ കെജി വിഭാഗത്തിനും, നീര്‍ക്കുന്നം എച്ച്‌ഐഎല്‍പി സ്‌കൂളിനും, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എല്‍പി സെക്ഷനും, മണ്ണഞ്ചേരിയിലെ അല്‍ ഹിദായ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി, യു.കെജി ക്ലാസുകള്‍ക്കും, കലവൂര്‍ ഗവ.ഹൈസ്‌കൂളിലെ എല്‍കെജി, യുകെജി വിഭാഗത്തിനുമാണ് 21 ദിവസത്തേക്ക് അവധി നല്‍കിയത്.
രോഗം കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അവധി നല്‍കിയത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉമിനീര്, ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ ഇവയുടെ കണികകള്‍ വായുവില്‍ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്.മുണ്ടിനീര് ഭേദമാക്കാനാകുന്നതാണെങ്കിലും പകര്‍ച്ചാസാദ്ധ്യത കൂടുതലാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
മുണ്ടിനീര് ചിലപ്പോള്‍ മസ്തിഷ്‌ക വീക്കത്തിനും കേള്‍വിക്കുറവിനും വൃഷണങ്ങളിലെ വീക്കത്തിനും കാരണമാകും. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്. അഞ്ചു മുതല്‍ ഒന്‍പത് വയസ് വരെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗബാധയുണ്ടാകുക. രോഗം ബാധിച്ച് നാലു മുതല്‍ ആറുദിവസത്തിനുള്ളില്‍ മറ്റുള്ളവരിലേക്ക് പകരാം.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയോ ബാധിക്കുംനീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടാം. ചെറിയപനിയും തലവേദനയും ആണ് പ്രാരംഭലക്ഷണങ്ങള്‍ വായ തുറക്കുന്നതിനും ചവയ്‌ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും വിശപ്പില്ലായ്‌മയും ക്ഷീണവും, വേദനയും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍.
















