Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം-റഷ്യ ഉച്ചകോടിയില്‍ നിര്‍ണായക തീരുമാനങ്ങള്‍: ഭീകരതക്കെതിരെ ഒറ്റക്കെട്ട്, തടസമില്ലാതെ ഊര്‍ജ്ജം

പി. ഷിമിത്ത് by പി. ഷിമിത്ത്
Dec 6, 2025, 07:32 am IST
in India

ന്യൂദല്‍ഹി: സൗഹൃദവും സഹകരണവും മെച്ചപ്പെടുത്താനും ഭാരതം- റഷ്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ളാദിമീര്‍ പുടിനും തമ്മിലെ ചര്‍ച്ചയില്‍ തീരുമാനമായി. 23-ാമത് ഭാരതം- റഷ്യ ഉച്ചകോടിയിലാണ് സഹകരണത്തിന്റെ മേഖലകള്‍ കൂടുതല്‍ ദൃഢവും ആഴത്തിലുള്ളതുമാക്കാന്‍ ധാരണയായത്. ഹൈദരാബാദ് ഹൗസിലെ ഉച്ചകോടിക്കുശേഷം മോദിയും പുടിനും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. 2030 വരെയുള്ള ഭാരതം- റഷ്യ സാമ്പത്തിക സഹകരണ പദ്ധതിയാണ് കരാറില്‍ പ്രധാനം. ഭീകരതയ്‌ക്കെതിരേ ഒന്നിച്ചുള്ള പോരാട്ടം തുടരും. ഭാരതത്തിന് തടസമില്ലാതെ എണ്ണ വിതരണം ഉറപ്പാക്കും. വ്യാപാര ബന്ധം ശക്തവും വിപുലവുമാക്കും. ഊര്‍ജ്ജം, രാജ്യസുരക്ഷ, പ്രതിരോധം, ശാസ്ത്ര സാങ്കേതികം തുടങ്ങി വിവിധ മേഖലകളിലാണ് ഒപ്പുവെച്ച എട്ട് കരാറുകള്‍.

1. ഭാരതം- റഷ്യ സാമ്പത്തിക സഹകരണ പദ്ധതി 2030 വരെയുള്ള വ്യാപാര, നിക്ഷേപക്കരാറാണ്.

2. അതിവേഗം വളരുന്ന ഭാരതത്തിന് തടസമില്ലാതെ എണ്ണ നല്കും.

3. കൂടംകുളം ആണവ നിലയത്തിലെ ആറ് റിയാക്ടര്‍ യൂണിറ്റുകളില്‍ രണ്ടെണ്ണം ഊര്‍ജ്ജ ശൃംഖലയുമായി ബന്ധിപ്പിച്ചു. നാലെണ്ണം നിര്‍മാണത്തിലാണ്. ഇത് വേഗം പൂര്‍ത്തിയാക്കും.

4. ഭാരതം- റഷ്യ വാര്‍ഷിക ഉഭയകക്ഷി വ്യാപാരം നൂറ് ബില്യണ്‍ ഡോളറിലേക്കുയര്‍ത്തും.

5. പഹല്‍ഗാമിലും മോസ്‌കോ ക്രോക്കസ് സിറ്റി ഹാളിലും നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരത, സംഘടിത കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്നു കടത്ത് തുടങ്ങിയ പൊതു വെല്ലുവിളികളെ ഒന്നിച്ച് നേരിടും.
6. റഷ്യന്‍ പൗരന്മാര്‍ക്ക് 30 ദിവസത്തെ സൗജന്യ ഇ ടൂറിസ്റ്റ് വിസയും 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും.

7. ഭാരത തൊഴിലാളികള്‍ക്ക് റഷ്യയില്‍ കൂടുതല്‍ ജോലി അവസരങ്ങള്‍. തൊഴിലാളി കൈമാറ്റം, സുരക്ഷ, റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍, പരിശീലനം തുടങ്ങിയവയും ഇതില്‍പ്പെടും.

റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം നിഷ്പക്ഷമല്ല, എന്നും സമാധാനത്തിന്റെ പക്ഷത്താണ്.

പുടിന്റെ സന്ദര്‍ശനം ചരിത്രപരമാണ്. ഭാരതവുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ പുടിന്റെ പങ്ക് ഏറെ പ്രധാനമാണ്. പുടിന്റെ സന്ദര്‍ശനത്തെ ചരിത്രപരം എന്ന് മോദി വിശേഷിപ്പിച്ചു. 2001ല്‍ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം റഷ്യ സന്ദര്‍ശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.

ഉച്ചകോടിക്ക് മുന്നോടിയായി രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നേതൃത്വത്തില്‍ പുടിന് ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് ഭാരതമണ്ഡപത്തില്‍ ഭാരതം- റഷ്യ ബിസിനസ് ഫോറത്തെ മോദിയും പുടിനും അഭിസംബോധന ചെയ്തു. രാഷ്‌ട്രപതി റഷ്യന്‍ പ്രസിഡന്റിനായി അത്താഴ വിരുന്ന് ഒരുക്കി.

 

Tags: Putin's India visitcrucial decisionsIndia Russia summitUnity against terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ ഇന്ത്യാ സന്ദർശനം വ്യക്തമാക്കുന്നത് ഇന്ത്യ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങില്ല എന്നാണ് ; ട്രംപിനെ വിമർശിച്ച് യുഎസ് വിദഗ്‌ദ്ധന്റെ പ്രസ്താവന

World

സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല പ്രധാനമന്ത്രി മോദി ; ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് അമേരിക്കയെ ലക്ഷ്യമിട്ട് പുടിൻ നടത്തിയ പ്രസ്താവന ശ്രദ്ദേയം

India

പുടിന് ലഭിച്ച ഗംഭീര സ്വീകരണം കണ്ടിട്ട് ട്രംപിന് അസൂയ തോന്നുന്നുണ്ടാകും ; ഈ സന്ദർശനം അത്ര നിസാരമല്ല ; എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യമർഹിക്കുന്നത് ?

World

പുടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് യൂറോപ്പിനും യുഎസിനും വെല്ലുവിളി; ഇത് അസാധാരണനീക്കമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍

World

ഇന്ത്യ-റഷ്യ ബന്ധം… 78 വർഷം പഴക്കമുള്ള സൗഹൃദം : മോദിയും പുടിനും പരസ്പരം അന്ധമായി വിശ്വസിക്കുന്നത് എന്തുകൊണ്ടാണ് ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.