Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൊങ്ങച്ചം വിളമ്പുന്നവര്‍ പറയുന്നതെല്ലാം കള്ളം

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Dec 6, 2025, 05:42 am IST
in Article

കേരളം നമ്പര്‍ വണ്‍ എന്ന് അടിക്കടി പാടിക്കൊണ്ടിരിക്കും. ഭരണക്കാരുടെ പൊങ്ങച്ചം കേട്ടുമടുത്തു. ഇവിടെ ഏതു ഭരണം വന്നാലും ഇതാണവസ്ഥ. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഭരണം ഇടതിന്റെ നിയന്ത്രണത്തിലാണ്. കേരളത്തിന്റെ വികസനം അമ്പമ്പോ എന്നാണ് വീമ്പടിക്കുന്നത്. റോഡുകളുടെ മഹിമ ചൂണ്ടിക്കാട്ടിയാണധികവും. റോഡുപണി ആരംഭിക്കുമ്പോഴേക്കും ഇതാ വരുന്നു റോഡുപണി എന്നുപറഞ്ഞ് പോസ്റ്ററടിക്കാനായി ഒരു മന്ത്രി. അദ്ദേഹം വിളമ്പുന്നതൊക്കെ പച്ചക്കള്ളമാണെന്ന് പറയേണ്ടതില്ലല്ലോ. ഒരിടത്ത് മണ്ണിടിഞ്ഞ് അപകടം പറ്റിയപ്പോഴാണ് വിമര്‍ശനമുയര്‍ന്നത്. അന്ന് തിരുത്തി. ഇതൊക്കെ കേന്ദ്രപദ്ധതികളാണെന്ന്. പച്ചക്കള്ളം വിളിച്ചുപറയുന്നവര്‍ ഓര്‍ക്കാത്ത പല പദ്ധതികളുണ്ട്. അവയില്‍ ചിലത് കുറിക്കാം.

സംരംഭങ്ങള്‍ തുടങ്ങാന്‍ മുദ്ര യോജന വഴി 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ഈട് ഇല്ലാതെ ലോണ്‍ നല്‍കി ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം കെട്ടിപ്പടുത്തു. 1.75 കോടി വായ്‌പാ അക്കൗണ്ടുകളിലായി 1.24 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. 22 ലക്ഷം വീടുകളിലേക്ക് ജല്‍ജീവന്‍ മിഷന്‍ വഴി കുടിവെള്ളം എത്തിച്ചു. ഇതിനായി 8000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കാന്‍ 1,641 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കേരളത്തില്‍ തുറന്നു. സര്‍ക്കാര്‍ മറന്നാലും മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചാലും അതൊന്നും വിജയിക്കില്ല.

കേരളത്തിനായി മൂന്നു വന്ദേ ഭാരത് ട്രെയിനുകള്‍ മോദി സര്‍ക്കാര്‍ നല്‍കി. എന്നാലും കെ-റെയില്‍ തന്നില്ലല്ലൊ എന്ന പരിഭവം വിട്ടുമാറില്ല. നമ്മുടെ ഗ്രാമങ്ങളില്‍ ഉന്നത നിലവാരമുള്ള റോഡുകള്‍ പി.എം. ഗ്രാമ സഡക് യോജന വഴി യാഥാര്‍ത്ഥ്യമാക്കി. 2,303 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് മോദി സര്‍ക്കാര്‍ നിര്‍മിച്ചത്. 1,090 കിലോ മീറ്ററോളം ദേശീയപാത 65,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നു. ഭാരത് മാല പരിയോജന വഴി 594 കിലോ മീറ്ററോളം റോഡിനായി 57,161 കോടി രൂപ അനുവദിച്ചു. വിഴിഞ്ഞം തുറമുഖം നിര്‍മ്മിച്ചു. ഇതിന് അദാനിയെ ഉമ്മന്‍ചാണ്ടി വിളിച്ചുവരുത്തിയതിലാണ് പരിഭവം. തുറമുഖം യാഥാര്‍ത്ഥ്യമാക്കിയതിയിലൂടെ സംസ്ഥാനത്തിന്റെ വാണിജ്യ സാധ്യതകള്‍ക്ക് പുതിയ ഉണര്‍വു കിട്ടി.

പിഎം ആവാസ് യോജന വഴി വീടില്ലാത്ത സാധാരണക്കാര്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. നഗരങ്ങളില്‍ 2,499 കോടി രൂപ ചിലവഴിച്ച് 1.37 ലക്ഷം വീടുകളും ഗ്രാമീണ മേഖലകളില്‍ 260.32 കോടി രൂപ ചെലവഴിച്ച് 34,363 വീടുകളും നിര്‍മ്മിച്ചുനല്‍കി.

റേഷന്‍ കടകള്‍ വഴി ഓരോ വ്യക്തിക്കും 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നു. 1.54 കോടി ഗുണഭോക്താക്കള്‍ക്ക് 1,522 കോടി രൂപയുടെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ഇതുവരെ കേന്ദ്രം വിതരണം ചെയ്തു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി വഴി നമ്മുടെ 35 റെയില്‍വേ സ്റ്റേഷനുകള്‍ ആധൂനിക നിലവാരത്തിലേക്ക് ഉയര്‍ന്നു. 2,560 കോടി രൂപയാണ് ഇതിനായി കേന്ദ്രം കേരളത്തില്‍ ചെലവഴിച്ചത്. കൊച്ചി മെട്രോ കേരളത്തിനായി സമര്‍പ്പിച്ചു.

നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് അമൃതപദ്ധതി പ്രകാരം 1,018 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. ഇതിനായി 2,539 കോടി രൂപയാണ് ചെലവഴിച്ചത്. സ്മാര്‍ട്ട് സിറ്റി മിഷന്‍ വഴി തിരുവനന്തപുരത്തും കൊച്ചിയിലുമായി റോഡുകളും വീടുകളും ഉള്‍പ്പെടെ 2660 കോടി രൂപ ചെലവഴിച്ച് 150ലധികം പദ്ധതികള്‍ പൂര്‍ത്തിയാക്കി. പിഎം കിസാന്‍ പദ്ധതി വഴി ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേയ്‌ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് നല്‍കുന്നു. ഇതിലൂടെ കേരളത്തിലെ 29 ലക്ഷം കര്‍ഷകര്‍ക്ക് 11,824 കോടി രൂപയുടെ സഹായം എത്തി. ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി 84 ലക്ഷത്തിലധികം വ്യക്തികള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ അരോഗ്യ പരിരക്ഷ ഉറപ്പാക്കി. തൊഴിലുറപ്പ് പദ്ധതി വഴി 60 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് 100 ദിവസവും തൊഴിലും വരുമാനവും ഉറപ്പാക്കി. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ 11,987 കോടി രൂപ സാധാരണക്കാരുടെ കൈകളിലേക്ക് എത്തിച്ചു.

പിഎം സ്വനിധി പദ്ധതി വഴി വഴിയോര കച്ചവടക്കാര്‍ക്ക് ഈടില്ലാതെ 50,000 രൂപ വരെ വായ്‌പ നല്‍കുന്നു. 1.19 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാര്‍ക്കായി 219 കോടി രൂപയുടെ വായ്‌പ നല്‍കി. പിഎം വിശ്വകര്‍മ്മ പദ്ധതി വഴി 23,000ത്തോളം പരമ്പരാഗത തൊഴിലാളികള്‍ക്ക് 15,000 രൂപ മൂല്യമുള്ള സൗജന്യ ടൂള്‍കിറ്റുകള്‍ നല്‍കി. വനിതകള്‍ക്ക് ആദ്യപ്രസവത്തിന് 5,000 രൂപയും രണ്ടാമത്തേത് പെണ്‍കുഞ്ഞാണെങ്കില്‍ 6000 രൂപയും പി.എം. മാതൃവന്ദന യോജന വഴി നല്‍കുന്നു. 10 ലക്ഷം പേര്‍ക്ക് 438 കോടി രൂപയാണ് പദ്ധിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

ഇതൊക്കെ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. മായ്ച്ചാലും മറയ്‌ക്കാന്‍ കഴിയാത്ത ചിലതുണ്ട്. അതാണ് പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞത്. ജോണ്‍ ബ്രിട്ടാസിന് വായ തുറക്കാന്‍ കഴിഞ്ഞില്ല. എന്നുപറഞ്ഞാല്‍ മതിയല്ലോ. ബ്രിട്ടാസിനും ഇതില്‍ ദുഃഖമില്ല. ബിനോയ് വിശ്വത്തിനും ശിവന്‍കുട്ടിക്കും ഒട്ടുമില്ല. മുഖ്യമന്ത്രിക്കാണെങ്കില്‍ പാലമായിരുന്ന ബ്രിട്ടാസിന്റെ പെരുമാറ്റത്തില്‍. പെരുത്ത് സന്തോഷവും!

 

Tags: Pinarayi VijayanK KunhikannanK KunjikannanCentral government projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.