ന്യൂദല്‍ഹി: കേരളത്തിലെ സര്‍വവികസനങ്ങളും കേന്ദ്രത്തിന്റെതാണെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വയ്‌ക്കുന്നത് കേരളത്തിന്റെ സമഗ്രമായ വികസനമാണ്.
കേന്ദ്രസര്‍ക്കാരിന്റെ വികസനം മറച്ചുവയ്‌ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്‌ക്കുന്നത് സ്വര്‍ണകൊള്ളയും ഗര്‍ഭകൊള്ളയുമാണ്. മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎംശ്രീയിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, തൊഴില്‍ കണ്‍കറന്റ് ലിസ്റ്റില്‍ ആണ്.താത്പര്യം ഉണ്ടെങ്കില്‍ നടപ്പില്‍ ആക്കിയാല്‍ മതി. ശശി തരൂരിനെ പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിന് ക്ഷണിച്ചതില്‍ രാഷ്‌ട്രീയമില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.















