തിരുവനന്തപുരം: അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് പാപ്പാ തൊപ്പികള്‍, വിവിധതരത്തിലുള്ള സ്റ്റാറുകള്‍… പാതയോരങ്ങള്‍ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ വിപണികള്‍ സജീവമായി. മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു.
ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകള്‍, ഡെക്കറേഷന്‍ സാധനങ്ങള്‍ കാണാനെത്തുന്നവരുമുണ്ട് എല്‍ഇഡി ലൈറ്റ് നക്ഷത്രങ്ങളും എല്‍ഇഡി സ്ട്രിപ്പ് സ്റ്റാറും, ഗ്ലാസ് സ്റ്റാറുമൊക്കെയാണ് താരം. നാട് തിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും വിപണിയ്‌ക്ക് മങ്ങലേല്‍ക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
മുന്‍വര്‍ഷങ്ങളിലേതിന് വ്യത്യസ്തമായി ഫോട്ടോ സ്‌പോട്ടുകളും പലയിടങ്ങളിലും ഒരുങ്ങി. മാള്‍, വിപണി സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം തിരക്ക് ആരംഭിച്ചു. ചുവപ്പ്, വെള്ള കോംബോ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ക്രിസ്മസ് പാപ്പാ വസ്ത്രങ്ങള്‍ എന്നിങ്ങനെ എങ്ങും ക്രിസ്മസ് മയമാണ്. ഇത്തവണയും വെള്ള വാല്‍ നക്ഷത്രത്തിനാണ് ഡിമാന്‍ഡ്. എല്‍.ഇ.ഡി സ്റ്റാറുകളാണ് കൂടുതല്‍ ആളുകളും വാങ്ങുന്നത്.
ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, ഉണ്ണിയീശോ സെറ്റ്, അലങ്കാര ബള്‍ബുകള്‍ എന്നിവയും സജ്ജം. ക്രിസ്മസ് ട്രീയ്‌ക്ക് 325 രൂപ മുതല്‍ 3750 വരെയാണ് വില. പുല്‍ക്കൂട് : 245 575, രൂപങ്ങള്‍ : 375 2450 വരെയാണ്.
















