Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരതയെ ജീവിതം കൊണ്ട് പ്രതിരോധിച്ച താമിയുടെ ഓര്‍മയില്‍ ജാനകിയുടെ പോരാട്ടം

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Dec 5, 2025, 10:20 am IST
in Kerala, BJP
വളാഞ്ചേരി നഗരസഭയിലെ 26-ാം ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജാനകി മഠത്തില്‍ ാേവീടുകളില്‍ എത്തി വോട്ടഭ്യാര്‍ത്ഥിക്കുന്നു

വളാഞ്ചേരി നഗരസഭയിലെ 26-ാം ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജാനകി മഠത്തില്‍ ാേവീടുകളില്‍ എത്തി വോട്ടഭ്യാര്‍ത്ഥിക്കുന്നു

മലപ്പുറം: ഇടതൂര്‍ന്ന നരബാധിച്ച മുടികള്‍. ലളിതമായ വസ്ത്രധാരണം. നടപ്പിലും ശബ്ദത്തിലും ഊര്‍ജ്വസ്വലത. ജം ഇയ്യത്തുല്‍ ഇസ്ഹാനിയ സംഘടനയിലെ ഭീകരവാദികള്‍ തിരുവോണത്തലേന്ന് കൊലപ്പെടുത്തിയ മഠത്തില്‍ താമിയുടെ ഭാര്യ ജാനകി.

മലപ്പുറം വളാഞ്ചേരി നഗരസഭയിലെ 26-ാം ഡിവഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വോട്ടഭ്യര്‍ത്ഥിക്കുകയാണ് ജാനകി. ചെറുപ്പത്തില്‍ വിധവയായ അവര്‍ തളരാതെ, തകരാതെ മക്കളെയും ജീവിതത്തെയും ചേര്‍ത്തുപിടിച്ച് മുന്നേറി. അതിന്റെ തുടര്‍ച്ചയാണ് തെരഞ്ഞെടുപ്പ് പോരാട്ടം.

ഒപ്പമുള്ളവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന കാഴ്‌ച്ചപ്പാട് ലളിതമായ ഭാഷയില്‍ വോട്ടര്‍മാരില്‍ അവതരിപ്പിച്ചുമാണ് തൊഴുവന്നൂര്‍ മഠത്തില്‍ വീട്ടില്‍ ജാനകിയുടെ പ്രചാരണം. മതമൗലികവാദികളുടെ തിട്ടൂരത്തിന് വഴങ്ങാതെ ദേശീയതയോട് ചേര്‍ന്ന് നിന്നതിന്റെ ഒറ്റക്കാരണത്തിനാണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നന്നെ ചെറുപ്രായത്തില്‍ ജാനകിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കാനുള്ള കരുത്ത് പകര്‍ന്നത് ജീവിതപങ്കാളിയായിരുന്ന താമിയുടെ ഓര്‍മ്മയും അദ്ദേഹം പിന്തുടര്‍ന്ന ആദര്‍ശ ബോധത്തിന്റെ വെളിച്ചവുമായിരുന്നു. ജാനകിയുടെ പോരാട്ടം അതിന്റെ തുടര്‍ച്ചയാണ്.

1996 ആഗസ്റ്റ് 25 ജാനകിക്ക് ഒരിക്കലും മറക്കാനാവാത്തതും ഭയപ്പെടുത്തുന്നതുമായ ദിനമാണ്. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ താമി കുളികഴിഞ്ഞ് ബിജെപിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. തിരുവോണ സദ്യക്കുള്ള പച്ചക്കറി വാങ്ങിവരാമെന്നായിരുന്നു ഇറങ്ങുമ്പോള്‍ ഭാര്യയെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ജീവിതത്തിലെ സന്തോഷം മുഴുവന്‍ ആ യാത്രപറയലിലൂടെ അവസാനിച്ചുപോയി.

ബിജെപി കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മടങ്ങും വഴി ജം ഇയ്യത്തുല്‍ ഇസ്ഹാനിയ ഭീകരര്‍ താമിയെ നിഷ്ഠൂരമായി ആക്രമിച്ച് വധിക്കുകയായിരുന്നു. പിന്നീട് താമിയുടെ കൊലപാതകത്തിലെ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യവെയാണ് 1995 ആഗസ്ത് 18ന് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ ബിജെപി പ്രവര്‍ത്തകനായ മോഹനചന്ദ്രന്റേതും ജം ഇയ്യത്തുല്‍ ഇസ്ഹാനിയ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വെളിപ്പെടുന്നത്.

താമി മരിക്കുമ്പോള്‍ മൂത്തമകള്‍ സുഷീലയ്‌ക്ക് 11 വയസ്സുമാത്രമായിരുന്നു പ്രായം. തുടര്‍ന്നുള്ള ജീവിതവഴിയില്‍ റവന്യൂവകുപ്പില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ സെക്ഷനില്‍ ലഭിച്ച ജോലിയായിരുന്നു കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും ജാനകിക്ക് തുണയായത്. ജോലിയില്‍ നിന്ന് വിരമിച്ച ജാനകി ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകയാണ്. സുഷീല, സുമിത്ര (അധ്യാപിക, ചോറ്റൂര്‍ ഗവ.എല്‍പി സ്‌കൂള്‍), സുദീഷ് (ഡിസൈനര്‍), സുഭാഷ് (കെല്‍ട്രോണ്‍) എന്നിവര്‍ മക്കളാണ്.

Tags: NDA candidateJam Iyyatul IshaaniyahMalappuram Valancherry Municipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.