മധുര: ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ അറസ്റ്റ് ചെയ്ത് പൊലീസ് . കാർത്തിക ദീപം തെളിയിക്കാൻ തിരുപ്പ്രകുണ്ഠ്ര മല കയറാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നൈനാർ നാഗേന്ദ്രനും അദ്ദേഹത്തോടൊപ്പം നിരവധി ഹിന്ദുത്വ വിശ്വാസികളും തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിലേക്ക് കാർത്തിക ദീപം തെളിയിക്കാൻ പോകുകയായിരുന്നു . ഇതിനിടെയാണ് പോലീസ് അവരെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്.
കോടതി ഉത്തരവ് പ്രകാരം സിഐഎസ്എഫ് സുരക്ഷയിലാണ് ഹിന്ദു വിശ്വാസികളും, നൈനാർ നാഗേന്ദ്രനും കുന്നിലേക്ക് പോയത്. പുരാതന സ്തംഭത്തിൽ വിളക്ക് കൊളുത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നിർദ്ദേശിച്ചത് .എന്നാൽ, കാർത്തിക ദീപം തെളിയിക്കുന്നതിനു മുൻപ് തന്നെ നൈനാർ നാഗേന്ദ്രനെ അറസ്റ്റ് ചെയ്തു.തിരുപ്പറംകുണ്ഡ്രം ദീപതൂണിയിൽ വിളക്കുകൾ തെളിയിക്കാൻ അനുവദിച്ച ഉത്തരവിനെതിരെ ഡിഎംകെ സർക്കാർ സമർപ്പിച്ച അപ്പീൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയതായി അറസ്റ്റിലാകുന്നതിന് മുമ്പ് നൈനാർ നാഗേന്ദ്രൻ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു
















