തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നല്‍കാന്‍ തയാറെന്ന് രണ്ടാമത്തെ പരാതിക്കാരി.ഇക്കാര്യം അറിയിച്ച് ഇ മെയിലില്‍ മറുപടി നല്‍കി.
അതിജീവിത പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസ് അയച്ചത്. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.മറുപടി കിട്ടിയാല്‍ ഉടന്‍ തന്നെ മൊഴിയെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
യുവതി കെപിസിസിക്ക് അയച്ച ഇ- മെയില്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മെയിലില്‍ പരാതിക്കാരിയുടെ പേരുണ്ടായിരുന്നില്ല. തുടര്‍ന്ന് കേസെടുത്ത കാര്യം പൊലീസ് ഇ-മെയിലായി പരാതിക്കാരിയെ അറിയിച്ചു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് 2023ല്‍ ഹോം സ്റ്റേ പോലുള്ള സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
















