തിരുവനന്തപുരം: 2025-26 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി അലൈഡ് ഹെല്‍ത്ത് സയന്‍സ് ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് 2025 ഡിസംബര്‍ 6 ന് നടത്തും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഡിസംബര്‍ 6 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി പുതിയ കോഴ്സ്/കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി ഏതെങ്കിലും കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് പുതിയ NOC [നിരാക്ഷേപപത്രം] ആവശ്യമാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.















