ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ വന്നിറങ്ങിയ പുടിനോട് ഇന്ത്യാ ടൂഡേ ലേഖിക നരേന്ദ്രമോദിയെക്കുറിച്ച് ചോദിച്ചിരുന്നു. അതിന് പുടിന്‍ നല്‍കിയ മറുപടി ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്.
“ഇന്ത്യയ്‌ക്ക് അങ്ങേയറ്റം ഭാഗ്യമുണ്ട്. ഇന്ത്യയെ സ്വപ്നം കാണുന്ന, ഇന്ത്യയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന, ഇന്ത്യയ്‌ക്ക് വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. “- പുടിന്‍ പറഞ്ഞു.
“വളരെ വിശ്വാസ്യയോഗ്യനായ നേതാവാണ് അദ്ദേഹം. അങ്ങേയറ്റം ആശ്രയിക്കാവുന്ന നേതാവ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. സുപ്രധാന വിഷയങ്ങളായ പ്രതിരോധം, സാമ്പത്തികം, മാനുഷികമായ സഹകരണം, ഉന്നത സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളില്‍ അദ്ദേഹം റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി…അദ്ദേഹവുമായുള്ള കൂടിക്കാഴ്ച വളരെ താല്‍പര്യമുളവാക്കുന്ന ഒന്നാണ്. ഞങ്ങള്‍ കഴിഞ്ഞ തവണ ഇരുന്ന് ഏറെ നേരം മനുഷ്യരെപ്പോലെ സംസാരിച്ചതാണ്. വീണ്ടും അദ്ദേഹവുമായി ഇരുന്ന് സംസാരിക്കുന്ന നിമിഷം ഞാന്‍ ഉറ്റുനോക്കുന്നു. “- പുടിന്റെ വാക്കുകള്‍.
















