തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. തിരുമല പുത്തന്‍വീട്ടില്‍ വിഷ്ണു(35) ആണ് പിടിയിലായത്.നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം.
ഓട്ടോറിക്ഷയില്‍ നിന്ന് നാലേകാല്‍ കിലോ കഞ്ചാവ് പിടികൂടി.ആവശ്യക്കാരെ യാത്രക്കാരായി ഓട്ടോറിക്ഷയ്‌ക്കുള്ളില്‍ കയറ്റിയായിരുന്നു കഞ്ചാവ് വില്‍പന.
ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളില്‍ പൊതികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
















