ഇസ്ലാമബാദ് :തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറാണെന്ന് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറംലോകത്തെത്തിച്ചത് ചൊവ്വാഴ്ച ഇമ്രാന്‍ഖാനെ ജയിലില്‍ സന്ദര്‍ശിച്ച സഹോദരി ഉസ്മ ഖാനാണ്.
ആദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാനെ കാണാന്‍ സഹോദരിയെ അനുവദിച്ചില്ലെങ്കില്‍ റാവല്‍പിണ്ടിയില്‍ വന്‍പ്രതിഷേധപ്രകടനം നടത്തുമെന്ന് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ നേതാക്കള്‍ ഭീഷണി മുഴക്കിയതോടെയാണ് ഉസ്മ ഖാനെ ഇമ്രാന്‍ ഖാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
ഇമ്രാന്‍ഖാന്റെ ശാരീരാകാരോഗ്യം കുഴപ്പമില്ലെങ്കിലും അദ്ദേഹം ഏകാന്ത തടവില്‍ മാനസികമായി പീഡിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ജയിലിലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുറത്തുവന്ന ഉസ്മ ഖാന്‍ പറഞ്ഞു. തന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറിാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായും ഉസ്മ ഖാന്‍ വ്യക്തമാക്കി.
ഇതോടെ ഇമ്രാന്‍ഖാനെ ജയിലില്‍ വധിച്ചുവെന്ന അഭ്യൂഹത്തിന് വിരാമമായി. എങ്കിലും ഏകാന്തതടവില്‍ മാനസികപീഢനം അനുഭവിയ്‌ക്കുന്ന ഇമ്രാന്‍ഖാന് വേണ്ടി പാര്‍ട്ടിപ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പാകിസ്ഥാനിലെ പല നഗരങ്ങളിലും തെരുവുകളിലും കൂട്ടമായെത്തുകയാണ്. ഇപ്പോള്‍ ആദിയാല ജയിലില്‍ 900 ദിവസത്തോളമായി ഇമ്രാന്‍ഖാന്‍ കഴിയുകയാണ്.
















