പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷം ബിജെപി ഭരണത്തില്‍ നഗരസഭ കൈവരിച്ച ശ്രദ്ധേയമായ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച വികസിത പാലക്കാട് കോണ്‍ക്ലേവിലാണ് വികസന രേഖ പ്രകാശനം ചെയ്തത്.
പത്തുവര്‍ഷത്തെ പുരോഗതി റിപ്പോര്‍ട്ടും, വരാനിരിക്കുന്ന അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളുമാണ് കോണ്‍ക്ലേവിലൂടെ അവതരിപ്പിച്ചത്.
എന്തുചെയ്തും, ആരുടെ പിന്തുണ വാങ്ങിയും അധികാരം പിടിക്കുക എന്നതുമാത്രമാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ ദല്ലാളന്മാരുടെ കേന്ദ്രമാക്കി മാറ്റുകയാണ് ചെയ്തത്. അഴിമതി കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ സംസ്‌കാരമാണ് ഇരുമുന്നണികളുടേതുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിക്ക് മാത്രമല്ല സിപിഎമ്മിനും പങ്കുണ്ട്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ മുന്‍നിരയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. വിശ്വസിച്ച് അവസരം നല്‍കിയ ജനങ്ങളെ ഇരുമുന്നണികളും വഞ്ചിക്കുകയായിരുന്നു.
ബിജെപിക്ക് ഒരു അവസരം നല്‍കിയാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സേവനവും വികസനവും മാത്രമാണ് ബിജെപിയുടെ രാഷ്‌ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് നഗരസഭയില്‍ 10 വര്‍ഷം നടന്ന വികസനവും അഴിമതിരഹിത ഭരണവും തുടരണം എന്നാണ് ജനങ്ങളുടെ ആവശ്യമെന്നും രാജീവ് ചന്ദ്രേശഖര്‍ വ്യക്തമാക്കി.
മൂന്നാംഭരണത്തില്‍ എന്‍ഡിഎ പുതിയൊരു മാറ്റം കൊണ്ടുവരും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണമായും നഗരസഭയില്‍ നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാനും പട്ടിക്കര വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. കൃഷ്ണകുമാര്‍,അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, വി.ഉണ്ണികൃഷ്ണന്‍, ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, മണ്ഡലം പ്രസിഡന്റ് എം.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
1. വികസന ബ്ലൂപ്രീന്റ്
അധികാരമേറ്റ് വെറും 45 ദിവസത്തിനുള്ളില്‍, നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കൃത്യമായ ആസൂത്രണത്തോടെയുള്ള അഞ്ചുവര്‍ഷത്തെ ബ്ലൂപ്രിന്റ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
2. ഡിജിറ്റല്‍ ഭരണം: വീട്ടുപടിക്കല്‍ ഭരണം
വിവിധ സേവനങ്ങള്‍ക്കായി നഗരസഭയിലേക്ക് പോവേണ്ട ആവശ്യമില്ല്. സിഎസ്‌സി, അല്ലെങ്കില്‍ ആപ്പ് വഴി അപേക്ഷിച്ചാല്‍ നഗരസഭ ആ സേവനം വീട്ടിലെത്തിച്ച് നല്‍കും.
3. അഴിമതി രഹിത ഭരണം തുടരും
4. വികസന റിപ്പോര്‍ട്ട് കാര്‍ഡ്
* വികസന പദ്ധതികളുടെ പുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി കൃത്യമായ കണക്കുകളോടെ വാര്‍ഷിക വികസന റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിക്കും.
*അതത് കൗണ്‍സിലര്‍മാര്‍ വാര്‍ഡുകളിലെത്തി നഗരസഭ ചെയ്ത കാര്യങ്ങളും ചെയ്യാനിരിക്കുന്ന കാര്യങ്ങളും വിശദീകരിക്കും.
* നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളുടെ വരവും ചെലവും സംബന്ധിച്ച കണക്ക് എല്ലാവര്‍ഷവും ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ് വഴി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
5. കല്പാത്തി പുഴ പുനരുജ്ജീവിപ്പിക്കും
കല്പാത്തി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനും സംരക്ഷിക്കാനും വേണ്ടി സമഗ്രമായ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കും
6.ആധുനിക നഗരസഭ സ്റ്റേഡിയം
കായിക പ്രേമികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിച്ചുകൊണ്ട് നഗരസഭാ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും
7. വനിത വികസന പാക്കേജ്
സ്്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം ഉറുപ്പുവരുത്തുന്നതിനായി തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ സഹായം.
8. മാലിന്യ മുക്ത നഗരസഭ
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും യന്ത്രവത്കരിച്ചുകൊണ്ട്, സ്വച്ഛ് ഭാരത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കും.
9. സീനിയര്‍ സിറ്റിസണ്‍സ് ഹബ്ബ്
നഗരത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒത്തുചേരാനും വിശ്രമിക്കാനും ഉതകുന്ന സീനിയര്‍ സിറ്റിസണ്‍സ് ഹബ്ബ് നടപ്പിലാക്കും
10. വലിയങ്ങാടിക്ക് ഇനി പുതുമുഖം
പാലക്കാട് വലിയങ്ങാടിയുടെ സമഗ്ര വികസനത്തിനായി 140 കോടിയുടെ ധനസഹായം
11. കല്പാത്തിയില്‍ സംഗീത- കലാഗ്രാമംസ്ഥാപിക്കും
















