Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിമര്‍ കെമിസ്ട്രിയില്‍ നിന്ന് ഇലക്ഷന്‍ കെമിസ്ട്രിയിലേക്ക്

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Dec 2, 2025, 12:04 pm IST
inKerala, BJP

കോഴിക്കോട്: രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ ആനി സ്റ്റെഫി കോഴിക്കോട് എരഞ്ഞിപ്പാലത്തെ രാഷ്‌ട്രീയ രസതന്ത്രത്തില്‍ വിജയം നേടാനുള്ള നിയോഗത്തിലാണ്. ജവഹര്‍ നഗറിലെ ഓരോ വീട്ടിലും വോട്ടുചോദിച്ചു ചെല്ലുമ്പോള്‍ വീട്ടുകാര്‍ രാഷ്‌ട്രീയക്കാരിയായിട്ടല്ല ആനിയെ സ്വീകരിക്കുന്നത്, അവരുടെ വീട്ടിലെ ഒരംഗം എന്ന നിലയിലാണ്.

എരഞ്ഞിപ്പാലം ജനറല്‍ വാര്‍ഡാണ്. എതിരാളികള്‍ രണ്ടു മുന്നണികളുടേയും പ്രമുഖരും. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആനി സ്റ്റെഫി. ‘ ഞാന്‍ പുറത്തു നിന്ന് മത്സരിക്കാനെത്തിയ സ്ഥാനാര്‍ത്ഥിയല്ല, ഈ നാട്ടുകാരിയാണ്. ആ സ്‌നേഹം ഇവിടെ എനിക്ക് ലഭിക്കുന്നുണ്ട്’ ആനി സ്റ്റെഫി പറയുന്നു. മഹിളാമോര്‍ച്ച ജില്ലാ സോഷ്യല്‍ മീഡിയ കണ്‍വീനറായ ആനി പ്രോവിഡന്‍സ് കോളജ്, ദേവഗിരി കോളജ്, എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ലയോള കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയതിന്‌ശേഷം ഒരു ബഹുരാഷ്‌ട്ര കമ്പനിയില്‍ ബിസിനസ് ഇന്റലിജന്‍സ് ഓപ്പറേഷന്‍സ് തസ്തികയില്‍ ജോലി ചെയ്യുന്നു.

നല്ലൊരു പാട്ടുകാരികൂടിയായ ആനി സ്റ്റെഫി തെരഞ്ഞെടുപ്പ് രംഗത്തായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ കരോള്‍ ഗാനം സംവിധാനം ചെയ്യുന്ന തിരക്കിലായിരിക്കുമായിരുന്നു. കെസിവൈഎം സ്റ്റേറ്റ് സെനറ്റ് മെമ്പര്‍ എന്ന ചുമതലവഹിച്ചിരുന്ന ആനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വലംകൈയായി അച്ഛന്‍ ജോയി വളവിലുമുണ്ട്. ബിജെപിയുടെ സിറ്റി ജില്ലാ വൈസ് പ്രസിഡന്റാണ് അദ്ദേഹം. മത്സരത്തിനിറങ്ങുമ്പോള്‍ അമ്മ സാലി ജോയിയുടെ നല്ല പിന്തുണയുമുണ്ടെന്ന് ആനി പറയുന്നു. എരഞ്ഞിപ്പാലം ഡിവിഷന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയാവുന്ന ആനിക്ക് നിറയെ സ്വപ്‌നങ്ങളുണ്ട്. യുവത്വത്തിന്റെ പ്രതീക്ഷകളും. ”എരഞ്ഞിപ്പാലം ഡിവിഷന്റെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. കോര്‍പ്പറേഷന്റെ പൊതു പ്രകടന പത്രികകൊണ്ട് പരിഹരിക്കാവുന്നതല്ല അത് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. വൃദ്ധരായ മാതാപിതാക്കള്‍ മാത്രമുള്ള വീടുകള്‍ നിരവധിയാണ്. അനേകം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ശാന്തമായ എരഞ്ഞിപ്പാലം ഡിവിഷന്റെ തെരുവകള്‍ ഭരിക്കുന്നത് തെരുവ് നായകളാണ്.” പ്രശ്‌നങ്ങള്‍ അനവധി. അത് പരിഹരിക്കാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരികളുണ്ടാകണമെന്ന് ആനി സ്റ്റെഫി പറയുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന സമീപനങ്ങളില്‍ ആകൃഷ്ടയായ യുവതയുടെ പ്രതിനിധിയാണ് ആനി സ്റ്റെഫി. അവരുടെ ഓരോ നീക്കത്തിലും ആ ആത്മവിശ്വാസം പ്രതിഫലിക്കുന്നുണ്ട്. അത് വോട്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എന്‍ഡിഎയുടെ ഈ യുവ സ്ഥാനാര്‍ത്ഥി. മികവുറ്റ സ്ഥാനാര്‍ത്ഥികളെ നിയോഗിച്ച ബിജെപിയുടെ പ്രതീക്ഷയ്‌ക്ക് തിളക്കമേറ്റുന്നതാണ് എരഞ്ഞിപ്പാലത്തെ പുതിയ രാഷ്‌ട്രീയ രസതന്ത്രം.

Tags: kozhikodekerala local body election 2025polymer chemistryelection chemistryAnne Steffyഎരഞ്ഞിപ്പാലം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.