Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബി മസാല ബോണ്ട്: കമ്മീഷനടിക്കാന്‍ തിരിമറി നടത്തിയെന്ന് ഉറപ്പാകുന്നു; അടിമുടി ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 08:50 am IST
in Kerala

തിരുവനന്തപുരം: കിഫ്ബിയില്‍ അടിമുടി ദുരൂഹതയാണ്. വരവുചെലവു കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എജിക്ക് ഇതിന് അവകാശം ഇല്ലെന്നാണ് കിഫ്ബി വാദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പണമാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. പൊതുഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോര്‍ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്കാണ് പോകുന്നത്. അതിനാല്‍ സിഎജിക്ക് കണക്കുകള്‍ പരിശോധിക്കാനും അവകാശമുണ്ട്.

90,562 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കിയെന്നാണ് കിഫ്ബിയെ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ എത്ര രൂപ കടമെന്നും, എങ്ങനെ തിരിച്ചടയ്‌ക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

മുഖ്യമന്ത്രിക്ക് ഇ ഡി നോട്ടീസ് നല്‍കിയതിലൂടെ മസാല ബോണ്ടില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നത് ഉറപ്പാകുന്നു. മസാല ബോണ്ട് തട്ടിപ്പാണെന്ന് ബിജെപി ഉള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിപ്പോഴും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു നടന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം തുരങ്കം വയ്‌ക്കുന്നുവെന്നാണ്. 2150 കോടി രൂപയാണ് മസാലബോണ്ടുവഴി സംസ്ഥാനത്തിന്റെ വികസനത്തിനെന്ന പേരില്‍ 9.723 ശതമാനമെന്ന കൂടിയ പലിശക്ക് അന്താരാഷ്‌ട്ര ഫിനാന്‍സ് മാര്‍ക്കറ്റില്‍ നിന്നും കടമെടുത്തത്. 1045 കോടി രൂപയാണ് പലിശ. 3195 കോടിയാണ് പലിശയും മുതലുമായി അടയ്‌ക്കേണ്ടത്. അഞ്ച് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. പകുതിയോളം തുക പലിശ ഇനത്തില്‍ മാത്രം അടയ്‌ക്കണം. ദേശസാല്‍കൃത ബാങ്കുകളില്‍ ഇതിലും കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ ലഭിക്കുമ്പോഴാണ് കടക്കെണിയിലായി നില്‍ക്കുന്ന കേരളം ഇത്രയും കൂടിയ പലിശയ്‌ക്ക് വായ്‌പയെടുത്തത്.

എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് ഓഹരിയുള്ള കനേഡിയന്‍ കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യുവില്‍ നിന്നാണ് പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം മുഖ്യമന്ത്രി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ പോയി മണി അടിച്ചു. മണി അടിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണെന്ന് പിആര്‍ വര്‍ക്കുകാര്‍ വലിയ പ്രചാരണവും നല്‍കി. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോണ്ട് നിക്ഷേപിക്കുന്ന ഏത് തലവനും മണി അടിക്കുന്നതിനുള്ള അവസരമുണ്ട്. മണി അടിക്കുന്നതിനു വേണ്ടി മാത്രമല്ല, പലിശയുടെ കമ്മിഷന്‍ വാങ്ങിക്കുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി പോയതെന്ന് ആരോപണം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിലല്ല, കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ മണി അടിച്ചതും. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിട്ടും തോമസ് ഐസക് യൊതൊരു കൂസലുമില്ലാതെ പറയുന്നത് കേന്ദ്രം പക തീര്‍ക്കുന്നുവെന്നാണ്. ഇതിനു മുമ്പ് ഇ ഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അറസ്റ്റ് ഭയന്ന് ഐസക്ക് കോടതിയെ സമീപിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കിഫ്ബിയാണ് ചെയ്തതെന്നുമാണ് വാദം. എന്നാല്‍ സംസ്ഥാനം ഗ്യാരന്റി നിന്നാണ് കിഫ്ബി കടം വാങ്ങിയത്. ധനവകുപ്പാണ് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തതും. എന്നിട്ടും തനിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.

Tags: Dr.Thomas IsaacCM PInarayi VijayanKIIFB Masala Bondfraud to collect commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Kerala

ആക്രമണം തുടങ്ങുന്നതിന് മുമ്പ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത് : പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് തോമസ് ഐസക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.