Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്തൂരി: കോളേജ് യൂണിയൻ ചെയർമാൻ, മുംബൈ ഐഐടിയിൽ ഒന്നാം റാങ്ക്‌ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:07 am IST
in Kerala

തിരുവനന്തപുരം ; നഗരഹൃദയമായ തൈക്കാട് വാര്‍ഡിലെ ബിജെപിയുടെ അപ്രതീക്ഷ സ്ഥാനാര്‍ത്ഥി എ.കസ്തുരിയുടെ സാന്നിധ്യം ചര്‍ച്ചയാകുകയാണ്. സിപിഎമ്മിന്റെ മുന്‍ എം പി കെ അനിരുദ്ധന്റെ മകനും മുന്‍ എംപി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി താമരചിഹ്നത്തില്‍ മത്സരിക്കുന്നു എന്നതാ വലിയ വാര്‍ത്തയായി. അച്ഛന്റേയും സഹോദരന്റേയും രാഷ്‌ട്രീയം തന്നെയായിരുന്നു കസ്തൂരിയുടേതും. തിരുവനന്തപുരം എഞ്ചീനിയറംഗ് കോളേജില്‍ എസ്എഫ്‌ഐയുടെ യൂണിയന്‍ ചെയര്‍മാനായിരുന്നു.. ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ്.
പ്രത്യയശാസ്ത്ര പുനര്‍വിചിന്തനത്തിന്റെ അമ്മൂമ്മക്കഥ!
മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള കസ്തൂരിയുടെ പ്രയാണം പ്രത്യയശാസ്ത്ര പുനര്‍വിചിന്തനത്തിന്റെ അമ്മൂമ്മക്കഥയാണെന്ന് വിലയിരുത്തുകയാണ് സഹപാഠിയായിരുന്ന ബിജു നായര്‍.

ബിജു എഴുതുന്നു

നമ്മുടെ സ്ഥാനാർത്ഥി, കസ്തൂരി അനിരുദ്ധൻ!
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ഇത്തവണ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളിൽ വച്ച്,
എനിക്കേറ്റവും പ്രിയപ്പെട്ടതാരാണെന്ന് ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ:
നമ്മുടെ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള തൈക്കാട് വാർഡിൽ നിന്നും ജനവിധി തേടുന്ന കസ്തൂരി ചേട്ടൻ!
ഇത് കേവലം ഒരെഞ്ചിനീയറിന് മറ്റൊരു എഞ്ചിനീയറോട് തോന്നാൻ സാധ്യതയുള്ളൊരു പ്രത്യേക അഭിനിവേശം മാത്രമല്ല സുഹൃത്തുക്കളേ!
വേറേയും പലതുണ്ട് കാര്യങ്ങൾ!
ഞാൻ CET-യിലേക്ക് കാലെടുത്തു കുത്തുന്നതിന് മൂന്നുവർഷം മുമ്പുതന്നെ അവിടുത്തെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു കസ്തൂരി ചേട്ടൻ! അതും എസ്എഫ്ഐയുടെ ബാനറിൽ!
പറഞ്ഞുവരികയാണെങ്കിൽ അന്തക്കാലങ്ങളിൽ ഞാനും ചെറിയൊരു എസ്എഫ്ഐക്കാരനായിരുന്നു, എന്നുള്ളതാണ് സത്യം!
‘തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ’ എന്നൊക്കെ പറയുന്നത്പോലെ എട്ടുംപൊട്ടും തിരിയാത്ത കൗമാരപ്രായങ്ങളിൽ ഒരു വലിയ തെറ്റൊക്കെ ഏത് കൊടികെട്ടിയ എൻജിനീയറിനും പറ്റും!
നമ്മളതെങ്ങനെ തിരുത്തിയെടുക്കുന്നു! നമ്മളതിനെന്തൊക്കെ പ്രായശ്ചിത്തം ചെയ്യുന്നു എന്നതിലൊക്കെയാണ് കാര്യങ്ങള്!
ദീർഘകാലം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായും, അവരുടെ അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയിലും, സിപിഐ എമ്മിന് വേണ്ടി അവരുടെ ജില്ലാകമ്മിറ്റിയിലും നിയമസഭയിലുമൊക്കെ പ്രവർത്തിച്ചിട്ടുള്ള സഖാവ് കെ അനിരുദ്ധന്റെ മകനായ കസ്തൂരി അനിരുദ്ധൻ,
ഇന്ന് ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡണ്ടാണെന്ന് യാതൊരു പരിണാമഗുപ്തിയുമില്ലാതെ ഞാനിവിടെ ചുരുക്കി പറയുമ്പോൾ അതിലടങ്ങിയിട്ടുണ്ട് ആ ഒരു വലിയ പ്രത്യയശാസ്ത്ര പുനർവിചിന്തനത്തിന്റെ അമ്മൂമ്മക്കഥ!
മാർക്സിൽ നിന്നും മഹർഷിയിലേക്കുള്ള കസ്തൂരി ചേട്ടന്റെ ആ ഒരു പ്രയാണമാണ് എന്നിലെ ബിജെപി പ്രവർത്തകനെ പുളകം കൊള്ളിക്കുന്നതും!
എന്നാലിതൊക്കെ വെറും ചെറുത് എന്നുള്ള രീതിയിലാണ് എൻജിനീയറിങ് രംഗത്തുള്ള അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ!
അനന്തപുരിയുടെ മുഖച്ഛായ തന്നെ മാറ്റുവാനും, ഇവിടുത്തെ ജനങ്ങളുടെ ജീവിതസൗകര്യങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുവാനും കെൽപ്പുള്ള മൂന്ന് എഞ്ചിനീയറിങ്ങ് ഐഡിയകളുമായി കസ്തൂരി ചേട്ടൻ നമ്മുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർജിയെ സന്ദർഭവശാൽ കണ്ടുമുട്ടിയതാണ്,
ഇന്നത്തദ്ദേഹത്തെ ഈയൊരു സ്ഥാനാർത്ഥിത്വത്തിലേക്ക് പോലും കൈപിടിച്ചാനയിച്ചത് എന്ന് വേണമെങ്കിൽ നമുക്ക് പറയാം!
മുംബൈ ഐഐടിയിൽ നിന്നും ഇൻഡസ്ട്രിയൽ ഡിസൈനിങ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ, വിപ്രോ പോലുള്ള അന്താരാഷ്‌ട്ര കമ്പനികളിൽ പ്രോഡക്റ്റ് ഡിസൈൻ മാനേജരായി പണിയെടുത്ത അനുഭവസമ്പത്തുള്ള,
സ്വന്തം സ്റ്റാർട്ടപ്പ് കമ്പനികളിലൂടെ അനവധി നിരവധി പ്രൊഡക്ടുകൾ ഡിസൈൻ ചെയ്ത്, മാനുഫാക്ചർ ചെയ്ത്, മാർക്കറ്റിൽ ഇറക്കിയ ട്രാക്ക് റെക്കോർഡുള്ള കസ്തൂരി ചേട്ടൻ,
വികസിത അനന്തപുരിക്കായി വളരെ കൃത്യവും വ്യക്തവുമായി മുന്നോട്ടുവച്ചത് വേസ്റ്റ് മാനേജ്മെന്റ്, അഫോർഡബിൾ ഹൗസിംഗ്, ഇ-ടോയ്ലറ്റ് എന്നീ മേഖലകളെ ലക്ഷ്യം വച്ചുള്ള,
ഇതിനോടകം തന്നെ കമ്പോളത്തിൽ പരീക്ഷിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള മൂന്നേ മൂന്ന് ഐഡിയകളായിരുന്നു!
എത്രയോ ദശകങ്ങളായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചുകൊണ്ടിരിക്കുന്ന മാർക്സിസ്റ്റ് ഭരണകൂടത്തിന് മുമ്പിലും കസ്തൂരി ചേട്ടൻ ഇതേ ഐഡിയകളുമായി പലകുറി കയറിയിറങ്ങിയതാണ്!
പക്ഷേ അന്നൊന്നും അതൊന്നും ഒരിടത്തുമൊരിടത്തും എത്തിയില്ല എന്നുള്ളത് ഇന്ന് നമ്മെ തെല്ലൊന്ന് അത്ഭുതപ്പെടുത്തുന്നു പോലുമില്ല! കാരണം അദ്ദാണ് നമ്മളറിയുന്ന മാർക്സിസം!
അവിടെയാണ് രാജീവ് ചന്ദ്രശേഖർജിയുടെ #PoliticsOfPerformance വ്യത്യസ്തമാകുന്നത്! അദ്ദാണ് ബിജെപി!
മേല്പറഞ്ഞതു പോലുള്ള നൂതന ഐഡിയകൾ പരീക്ഷിക്കുവാനും വിജയിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ചുമതലയിലേക്ക് കസ്തൂരി ചേട്ടൻ ഉടനടി തന്നെ ഉയർന്ന് വരുവാനായി കയ്യോടെ തന്നെ അദ്ദേഹത്തെ പിടിച്ച് തൈക്കാട് വാർഡിലെ സ്ഥാനാർത്ഥിയാക്കുകയാണ് രാജീവ്ജി ചെയ്‍തത്!
അതെ, അങ്ങനെയാണ് അന്നാട്ടിലെ ജനങ്ങൾക്കിതൊരു ചരിത്ര നിയോഗമായി മാറിയത്!
മാർക്സിസ്റ്റ് ഭരണം കാരണം മുടിഞ്ഞുപോയ അനന്തപുരിയെ തിരിച്ചുപിടിക്കുവാനായി,
അതേ കുടുംബത്തിൽ നിന്നു തന്നെയുള്ള കസ്തൂരി ചേട്ടനെ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തയക്കുവാൻ!
കസ്തൂരി ചേട്ടനായി കാലം കരുതിവച്ച കാവ്യനീതിയും, അതുതന്നെയായിരിക്കും!
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി കോവിലിലുമുൾപ്പെടെ കേരളത്തിലും തമിഴ്നാട്ടിലും അങ്ങോളമിങ്ങോളമുള്ള എത്രയോ ക്ഷേത്രങ്ങളിൽ,
ഇന്ന് ചന്ദനം അരച്ചെടുക്കുന്നത് കസ്തൂരി ചേട്ടൻ ഡിസൈൻ ചെയ്ത്, നിർമ്മിച്ചെടുത്ത് കൊടുത്ത യന്ത്രസാമഗ്രികളിലൂടെയാണെന്ന് പറയുമ്പോൾ,
ദൈവങ്ങൾ ഈ നിർണ്ണായക പോരാട്ടത്തിൽ ആരുടെ കൂടെയായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയം ലവലേശമില്ല!
നിങ്ങളേവരുടെയും പ്രാർത്ഥനകളും പിന്തുണകളും കൂടി വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു!
ജയ് ഹിന്ദ്!

കെ അനിരുദ്ധന്റെ മകൻ മാത്രമല്ല കസ്തൂരി അനിരുദ്ധൻ. പൊട്ടക്കുഴി കൃഷ്ണൻ കോണ്ട്രാക്ടറിന്റെ ചെറുമകനാണ്. സാക്ഷാൽ ശ്രീ നാരായണഗുരുദേവ തൃപ്പാദങ്ങൾ എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ ഖജാൻജി ആയി തിരഞ്ഞെടുത്തത് കൃഷ്ണൻ കോണ്ട്രാക്ടറിനെ ആണ്. യോഗം അതിന്റെ ആദ്യ ചുവടുകൾ വച്ചു തുടങ്ങുമ്പോൾ സമാജത്തിന്റെ ധനം കൃത്യമായി സൂക്ഷിക്കാൻ ഗുരുദേവൻ വിശ്വസ്തനായി തിരഞ്ഞെടുത്ത ആ മനുഷ്യന്റെ ചെറുമകൻ

Tags: A Sampathkasthuri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടി കസ്തൂരി ബിജെപി അംഗത്വം സ്വീകരിച്ചു

India

ദ്രാവിഡപ്പാര്‍ട്ടികള്‍ക്ക് എളുപ്പം തളയ്‌ക്കാനാവില്ല തീയിലൂടെ നടക്കുന്ന ഈ കസ്തൂരിയെ

India

നടി കസ്തൂരി റിമാന്‍ഡില്‍

നടി കസ്തൂരി (ഇടത്ത്) ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് (വലത്ത്)
India

നടി കസ്തൂരിയെ വിവാദപ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ച ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും ആരാണ്?

India

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.