മലപ്പുറം : മദ്യപാനികള്‍ ഹോണ്‍ മുഴക്കി ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കാര്‍ കത്തിച്ചു. നിലമ്പൂര്‍ സ്വദേശി ഡോ. അസറുദീന്റെ കാറാണ് കത്തിച്ചത്.ബന്ധുവീട്ടില്‍ നിര്‍ത്തിയിട്ട അസറുദീന്റെ കാര്‍ കത്തിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.
കഴിഞ്ഞ രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നിലമ്പൂര്‍ കോടതിപ്പടിക്ക് സമീപമുള്ള ബന്ധു സ്വപ്നയുടെ വീട്ടില്‍ എത്തിയതായിരുന്നു വീട്ടിക്കുത്ത് സ്വദേശി ചോലക്കപറമ്പില്‍ ഡോ. അസറുദീന്‍. ബാറിനോട് ചേര്‍ന്നാണ് ബന്ധു വീട്. മദ്യം വാങ്ങാന്‍ എത്തിയവര്‍ ഹോണടിച്ച് ശല്യപ്പെടുത്തിയത് അസറുദീന്‍ ചോദ്യം ചെയ്തു. ഇതാണ് കാര്‍ കത്തിക്കാന്‍ കാരണമെന്നാണ് പരാതി.
പുലര്‍ച്ചെ ഒന്നരയോടെയാണ് ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഗേറ്റ് തുറന്ന് പെട്രോള്‍ ഒഴിച്ച് കാര്‍ കത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
















