ശബരിമല :മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച ശേഷം ആദ്യത്തെ 15 ദിവസം കൊണ്ട് ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച മൊത്തം വരുമാനം 92 കോടി രൂപ.കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്.
വരുമാനത്തില്‍ ഭൂരിഭാഗവും അരവണ വില്‍പ്പനയിലൂടെ ആണ് ( 47 കോടി). കഴിഞ്ഞ വര്‍ഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു.വര്‍ധന 46.86 ശതമാനം
അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു.കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയാണ് ലഭിച്ചത്. കാണിക്കയില്‍ നിന്നുള്ള വരുമാനം ഈ സീസണില്‍ 26 കോടി രൂപയാണ്.കഴിഞ്ഞ വര്‍ഷം ഇതേ സമയം 22 കോടി ആയിരുന്നു ( 18.18 ശതമാനം വര്‍ധന). ഈ സീസണില്‍ നവംബര്‍ 30 വരെ13 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തിയത്.
















