കൊച്ചി: മുനമ്പം സമരത്തെ ഒറ്റുകൊടുത്ത ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ ജോസഫ് ബെന്നിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസം.
മന്ത്രിമാരായ പി. രാജീവില്‍ നിന്നും കെ.രാജനില്‍ നിന്നും നാരങ്ങാനീര് വാങ്ങി കുടിക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റുകള്‍ പ്രചരി ക്കുന്നത്.
മുനമ്പം ജനതയെയും അവരുടെ തലമുറയെയും സ്വന്തം സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ചതിച്ചവന്‍ എന്ന പേരില്‍ ജോസഫ് ബെന്നി അറിയപ്പെടുമെന്നാണ് ഒരു പോസ്റ്റ്. മുനമ്പത്തെ ക്രൈസ്തവരെ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് പാനപാത്രം നുകരുന്നു എന്നാണ് മറ്റൊരു പോസ്റ്റ്.
















