കോച്ചും മാമരവും, മനം,തനുവു-
മിക്കാലത്തതെന്നാകിലും-
കേള്‍ക്കേ, വൃശ്ചികമെന്നപേ,രതിന്
ഭസ്മത്തിന്‍ ഗന്ധമൊപ്പം വരും, ചേര്‍ക്കും
ചൂട്, കരുത്ത്, തീവ്രതരമാമാവേശവും,
സംഘമായ്‌ക്കേള്‍ക്കും നിന്‍ ശരണത്തൊടു-
യരുമാ,ക്കര്‍പ്പൂര നാളങ്ങളും.
(മാമരവും കോച്ചുന്ന തണുപ്പാകും മനവും കോച്ചിപ്പിടിക്കാം, പക്ഷേ, വൃശ്ചികമെന്ന് കേട്ടാല്‍ അപ്പോള്‍ അതിനൊപ്പം ഭസ്മത്തിന്റെ ഗന്ധവുമുണ്ടാകും. അതിനൊപ്പം തണുപ്പാറ്റുന്ന ചൂടും’ വരും, അത് മനക്കരുത്തുകൂട്ടും, തീവ്രമായ ആവേശമുണ്ടാക്കുന്നതരത്തില്‍ ശരണ മന്ത്രങ്ങള്‍ ഉയരും, കര്‍പ്പൂര നാളങ്ങള്‍ എവിടെയും ജ്വലിച്ചുയരും. ‘വൃശ്ചിക’ ത്തെ തേള്‍ എന്നാണ് ചേര്‍ത്തു ചിന്തിച്ചിരുന്നത്; ‘കര്‍ക്കടക’ത്തെ ഞണ്ടിനോടും. എന്നാല്‍ കര്‍ക്കടകത്തെ ‘രാമായണ’വും ‘വൃശ്ചിക’ത്തെ അയ്യപ്പസ്വാമിയുമാക്കിയതാണ് വിശ്വാസാചാരങ്ങളുടെ കരുത്ത്.)















