തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍ എത്തി. കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. ഇവരെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണു വിവരം.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതിജീവിതയുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. അതിജീവിതയുടെ തിരിച്ചറിയല്‍ പുറത്ത് വിട്ടത് ഡിവൈഎഫ്ഐ ആണെന്നും അദ്ദേഹം ആരോപിച്ചു.അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ലൈംഗിക പീഡനക്കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ലാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
ഫ്‌ലാറ്റില്‍ ഒരു മാസത്തെ സിസിടിവി ബാക്കപ്പ് മാത്രമാണ് ലഭിച്ചത്.
രാഹുല്‍ അവസാനം ഫ്‌ലാറ്റില്‍ എത്തിയ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വ്യക്തിഗത സ്റ്റാഫ് അംഗം ഫസലിനെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകളും നടത്തും.
കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ശക്തമാകുമെന്നാണ് സൂചന.
















