Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ലോക് ഭവനി’ലെ ആദ്യ അതിഥി ദ്രൗപതി മുര്‍മ്മു: ഗവര്‍ണര്‍ ആര്‍ലേക്കറുടെ സന്തോഷത്തിന് മാറ്റ് കൂടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 12:51 pm IST
in Kerala

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ പേരുമാറി ലോക്ഭവൻ ആകുമ്പോൾ ആദ്യ അതിഥിയായി എത്തുന്നത് രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ്. ഡിസംബർ മൂന്നിന് നേവി ദിനാഘോഷചടങ്ങിൽ പങ്കെടുക്കാനെത്തുന്ന രാഷ്‌ട്രപതി തിരുവനന്തപുരത്ത് താമസിക്കുന്നതും ലോക്ഭവനിലായിരിക്കും. ദ്രൗപതി മുർമു താമസിക്കുന്ന ആദ്യ ലോക്ഭവൻ കേരളത്തിലേതാകുന്നതും പ്രത്യേകതയാണ്.

രാജ്ഭവന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം നവംബർ 25നാണ് പുറത്തിറങ്ങിയത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പേരുമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ആസാം, ബംഗാൾ സംസ്ഥാനങ്ങൾ ഇതിനകം മാറ്റം പ്രഖ്യാപിച്ചു. കേരളത്തിൽ ഗവർണർ സ്ഥലത്തില്ലായിരുന്നതിനാൽ ഉത്തരവ് വൈകുകയായിരുന്നു. തിങ്കളാഴ്ച ലോക്ഭവൻ എന്ന പേരിലേക്ക് മാറ്റുന്ന വിജ്ഞാപനം ഇറങ്ങും.

‘രാജ്ഭവൻ’ എന്നാൽ ഭരണാധികാരിയുടെ വസതിയെന്ന അർത്ഥമാണ്. ‘ലോക്ഭവൻ’ എന്നാൽ ജനങ്ങളുടെ വീട്ടു മന്ദിരം. രാജ്യത്തെ എല്ലാ രാജ്ഭവനുകളെയും ലോക്ഭവനുകളാക്കുന്ന ഈ നടപടിയിലൂടെ കേരള ഗവർണർ രാജേന്ദ്ര ആർലെക്കർക്ക് പ്രത്യേക അഭിമാനമുണ്ട്. 2024-ൽ രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിലാണ് ആർലെക്കർ രാജ്ഭവനുകളുടെ പേര് ലോക്ഭവൻ ആക്കണമെന്ന് നിർദേശിച്ചത്. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കുകയായിരുന്നു ലക്ഷ്യം.

പേരുമാറ്റം ഔദ്യോഗികമാകാൻ താമസം വന്നെങ്കിലും രാജ്ഭവനെ ലോക്ഭവനാക്കാനുള്ള ശ്രമങ്ങൾ ആർലെക്കർ ബീഹാർ ഗവർണറായിരിക്കുമ്പോഴുതന്നെ ആരംഭിച്ചിരുന്നു. അവിടെ സാംസ്കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും പൊതുജനങ്ങൾക്ക് രാജ്ഭവനിലേക്കുള്ള പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. കേരളത്തിലും അതേ മാതൃക തുടർന്നു; രാജ്ഭവനെ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന അനവധി പരിപാടികളും പ്രഭാഷണപരമ്പരകളും സംഘടിപ്പിച്ചു. കലാപരിപാടികൾക്കും വേദിയൊരുക്കി. പ്രദർശിനി തുടങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു.

തിരുവിതാംകൂരിലെത്തുന്ന വിദേശ അതിഥികൾക്ക് താമസിക്കാനായി രാജകുടുംബം 1929-ൽ പണികഴിപ്പിച്ചതാണ് നിലവിലെ രാജ്ഭവൻ കെട്ടിടം. ഒന്നാം ലോക മഹായുദ്ധകാലത്ത് (1914–1918) ഇത് തിരുവിതാംകൂർ സൈന്യത്തിന്റെ വാർ റൂമായും ജനറലിന്റെ ഔദ്യോഗിക വസതിയായും ഉപയോഗിച്ചു. യുദ്ധാനന്തര കാലത്ത് കേരള സർവകലാശാലയിൽ പഠിപ്പിക്കാനെത്തുന്ന വിദേശ അധ്യാപകരുടെ അതിഥി മന്ദിരമായും തുടർന്നു.

1956-ൽ കേരളസംസ്ഥാനം രൂപം കൊണ്ടപ്പോൾ ഇത് ഗവർണറുടെ ഔദ്യോഗിക വസതിയായി മാറി. ഏറ്റവും പഴയ കെട്ടിടത്തിന് അതിഥികളെയും ഓഫീസുകളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ലാതിരുന്നതിനാൽ പിന്നീട് വിപുലീകരണങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നു. കേരള പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച പ്രധാന കെട്ടിടത്തിന് ഉയർന്ന മേൽത്തട്ടുകളും വിശാലമായ മുറികളും വലിയ ജനാലകളും വാതിലുകളും വിക്ടോറിയൻ ശൈലിയിലുള്ള ഫിനിഷും പ്രത്യേകതയാണ്.

കാറ്റുള്ള ഒരു കുന്നിൻ മുകളിലായതിനാൽ ഇവിടെ സദാ ശാന്തവും തണുപ്പുമുള്ള അന്തരീക്ഷമാണ്. വിശാലമായ പുൽമേടുകളും വെൽവെറ്റ് പോലെ നയനമനോഹരമായ പുൽത്തകിടികളും വിവിധ ഇനങ്ങളിലുള്ള ആന്തൂറിയങ്ങളും ഓർക്കിഡുകളും നിറഞ്ഞ പച്ചപ്പുള്ള ഗാർഡൻ ഹൗസുകളും ഇവിടെ സ്ഥിതിചെയ്യുന്നു. പ്രധാന പുൽത്തകിടിയുടെ മധ്യഭാഗത്ത് ഗവർണറുടെ ഓഫീസ് മുറിയോട് അഭിമുഖമായി സുന്ദരമായ ഒരു ജലധാരയും ഉണ്ട്. ഡിജിറ്റൽ ഗാർഡൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ രാജ്ഭവനാണ് കേരള രാജ്ഭവൻ — മരങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നത് വഴി സന്ദർശകർക്ക് ഓരോ മരത്തെയും സംബന്ധിച്ച വിശദാംശങ്ങൾ അറിയാനാകും.

തമിഴ്നാട്ടിലെ സുചീന്ദ്രത്തിനടുത്തുള്ള മയിലാടിയിൽ നിന്ന് കൊണ്ടുവന്ന മനോഹര പ്രതിമകൾ ഉചിതമായ സ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു; ഇവ മുഴുവൻ ഉദ്യാനത്തിന് വ്യത്യസ്തമായ ഭംഗി പകരുന്നു. രാജകീയ ശൈലിയിൽ നിർമിച്ച രണ്ട് മനോഹര ബാൻഡ് സ്റ്റാൻഡുകളുണ്ട്. പരിസരത്ത് ടെന്നിസ് കോർട്ടും ഷട്ടിൽ കോർട്ടും സൗകര്യമായി ഒരുക്കിയിരിക്കുന്നു.

രാജ്ഭവനിൽ നല്ലൊരു ലൈബ്രറിയുമുണ്ട്. ഓഫീസർമാർക്കും ജീവനക്കാർക്കും വേണ്ടി 71 ക്വാർട്ടേഴ്‌സുകൾ, രാജ്ഭവൻ ഡിസ്പെൻസറി, ഇലക്ട്രിക്കൽ വിംഗ് ഓഫീസ്, രാജ്ഭവൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും കാമ്പസിൽ പ്രവർത്തിക്കുന്നു. ‘ദി കേരള ഗവർണേഴ്‌സ് ക്യാമ്പ് പോസ്റ്റ് ഓഫീസ്’ എന്ന പേരിൽ രാജ്ഭവനിലേക്കു മാത്രം സേവനമനുഷ്ഠിക്കുന്ന ഒരു പ്രത്യേക തപാൽ ഓഫീസ് ഉണ്ട്.

കഴിഞ്ഞ ഒക്ടോബർ 23-ന് രാജ്ഭവൻ അങ്കണത്തിൽ മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്‌ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തിരുന്നു.

Tags: raj bhavanLok Bhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു

ഗോവ വിമോചന ദിനത്തോടനുബന്ധിച്ച് ലോക്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ലഫ്. കമാന്‍ഡര്‍ പി.കെ. നാരായണപിള്ളയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉപഹാരം നല്‍കി ആദരിക്കുന്നു. അനഘ ആര്‍ലേക്കര്‍ സമീപം
Kerala

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Kerala

രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.