മലപ്പുറം ; ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്‌ത യൂട്യൂബറായ വ്യാജ സിദ്ധൻ അറസ്‌റ്റിൽ. താൻ മഹ്‌ദി ഇമാം ആണെന്ന് പറഞ്ഞാണ് യൂട്യൂബ് ചാനൽ നടത്തുന്ന കാളികാവ് ഉദിരംപൊയിൽ സജിൽ (36) യുവതിയെ ബലാത്സംഗം ചെയ്തത്.
യൂട്യൂബ് ചാനലിലൂടെയാണ് കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പരാതിക്കാരിയെ സജിൽ പരിചയപ്പെട്ടത് . ആഭിചാര ക്രിയകൾ ചെയ്യുന്ന ആളാണെന്ന് പറഞ്ഞാണ് ബന്ധം സ്ഥാപിച്ചത് . പിന്നീട് പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്‌തതായാണ് പരാതി. ആത്മീയ കാര്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ഇയാളുടെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.
















