മോസ്കോ: തന്ത്രപ്രധാനമായ ആര്‍ടിക് സമുദ്രമേഖലയില്‍ മഞ്ഞുപാളികള്‍ പൊട്ടിച്ച് അതിവേഗം കപ്പലോടിക്കുന്നതിലുള്ള റഷ്യയുടെ മുന്‍തൂക്കം അമേരിക്കയ്‌ക്ക് പേടിസ്വപ്നമാകുന്നു. മഞ്ഞുപാളികള്‍ മൂടിയ ആര്‍ടിക് സമുദ്രമേഖലയില്‍ ഈ മഞ്ഞുപാളികള്‍ തകര്‍ക്കാനുള്ള ഐസ് ബ്രേക്കറുകള്‍ കൂടുതലായി ഉള്ള രാജ്യമാണ് റഷ്യ. ഇക്കാര്യത്തില്‍ അമേരിക്ക റഷ്യയേക്കാള്‍ ഏറെ പിറകിലാണ്.
ആര്‍ട്ടിക് സമുദ്രമേഖലയ്‌ക്ക് യുദ്ധത്തിലും ആഗോള സുരക്ഷയിലും ഏറെ പ്രാധാന്യമുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന ഈ സമുദ്രമേഖലയിലൂടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കും തിരിച്ചു ചുരുങ്ങിയ സമയത്തില്‍ എത്താന്‍ സാധിക്കും. സിയൂസ്, പനാമ കനാലിലേക്കും എത്താന്‍ എളുപ്പമാണ്. അമേരിക്കയും യൂറോപ്പും ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്ന് റഷ്യയ്‌ക്ക് ചരക്കുനീക്കാന്‍ കഴിയുന്നത് ഈ ഐസ് ബ്രേക്കറുകളുടെ സഹായത്താലാണ്. ഇനി ഉക്രൈനുമായുള്ള യുദ്ധസാഹചര്യത്തിലാകട്ടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആക്രമണദൗത്യവുമായി റഷ്യന്‍ കപ്പുകള്‍ക്ക് നീങ്ങാനും ഐസ് ബ്രേക്കറുകള്‍ സഹായിക്കും.
റഷ്യയ്‌ക്ക് ആര്‍ടിക് സമുദ്രമേഖലയിലെ ഐസ് പൊട്ടിച്ച് കുതിക്കാനുള്ള ‘ഐസ്ബ്രേക്കർ’ കപ്പലുകള്‍ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. അമേരിക്ക ഐസ് ബ്രേക്കര്‍ ഒന്നാണ് ഉള്ളതെങ്കില്‍ റഷ്യയ്‌ക്ക് 60 ഐസ്ബ്രേക്കർ ഉണ്ട്.
ഈയിലെ യുഎസ് പ്രസിഡന്‍റ് ട്രംപ് അമേരിക്കയുടെ ഇക്കാര്യത്തിലുള്ള ദൗര്‍ബല്യം തുറന്നുപറഞ്ഞിരുന്നു. റഷ്യയ്‌ക്ക് 48 ഐസ് ബ്രേക്കര്‍ കപ്പലുകള്‍ ഉള്ളപ്പോള്‍ അമേരിക്കയ്‌ക്ക് ഒരു ഐസ് ബ്രേക്കര്‍ കപ്പലേ ഉള്ളുൂ. ഇത് ലജ്ജാവഹമാണെന്ന് ഒരു സൈനികോദ്യോഗസ്ഥനോടുള്ള ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞത്.
മഞ്ഞുപാളികൾ മൂടിയ ആര്‍ടിക് സമുദ്രത്തില്‍ അവയെ ഉടച്ച് കപ്പുകള്‍ക്ക് കടന്നുപോകാന്‍ പാതയൊരുക്കുകയാണ് ഐസ്ബ്രേക്കറുകൾ ചെയ്യുക. യുദ്ധസാഹചര്യത്തില്‍ ഇത് പ്രധാനമാണ്. എന്തായാലും ഈ കുറവ് നികത്താന്‍ യുഎസ് ഫിൻലൻഡുമായി ചേര്‍ന്ന് 11 പുതിയ ഐസ്ബ്രേക്കറുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. 51,000 കോടി രൂപയാണ് ഇതിന്റെ ചെലവ്.
തന്ത്രപ്രധാനമായ ആർട്ടിക് മേഖലയിൽ റഷ്യയ്‌ക്ക് ആധിപത്യം നേടാന്‍ എളുപ്പമാക്കുന്നത് ഈ ഐസ് ബ്രേക്കറുകളാണ്. ഏകദേശം 60-ലധികം ഐസ്ബ്രേക്കറുകള്‍ റഷ്യയ്‌ക്കുണ്ട്. മഞ്ഞിലൂടെ അനായാസം പോകാന്‍ കഴിയുന്ന മറ്റ് കപ്പലുകളും റഷ്യക്കുണ്ട്.
















