തിരുവനന്തപുരം: മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നുതന്നെയെന്നും എല്ലാ സ്ത്രീകള്‍ക്കും മാനവും മര്യാദയും ഉണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്ത്രീകളുടെ മേലുള്ള കളി ആരു കളിച്ചാലും ശരിയല്ല. അത് മുകേഷാണെങ്കിലും മാങ്കൂട്ടമാണെങ്കിലും. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ സ്റ്റാന്‍ഡുണ്ട്. സ്ത്രീകള്‍ക്കെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതിനെയൊന്നും പാര്‍ട്ടി ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതിന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പ്രതിരോധിക്കും . സ്വര്‍ണം കട്ട കള്ളന്മാരും മറ്റേ കള്ളന്മാരും എല്ലാം കൂടി വന്നിട്ട് ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വരണ്ട. അത്രയേ ഉള്ളൂ’ -മുരളീധരന്‍ പറഞ്ഞു.
പത്രത്തിന് പാര്‍ട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി എഴുതാന്‍ പാടില്ലെന്നും അങ്ങനെ എഴുതിയാല്‍ തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
















