Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റിന് വിജയം; കണ്ണൂരിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 04:48 am IST
in Football
കണ്ണൂര്‍ വാരിയേഴ്‌സ്-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

കണ്ണൂര്‍ വാരിയേഴ്‌സ്-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ സെമി പ്രവേശന സാധ്യതയ്‌ക്ക് കനത്ത തിരിച്ചടിയേറ്റ് കണ്ണൂര്‍ വാരിയേഴ്സ്. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

കാലിക്കറ്റിന് വേണ്ടി റിന്‍കനും മുഹമ്മദ് ആഷിഖും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ കണ്ണൂരിന് വേണ്ടി അഡ്രിയാന്‍ സര്‍ഡിനേറോ പൊനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടി. സ്വന്തം തട്ടകമായ കണ്ണൂരിലെ ജവഹര്‍ മൈതാനത്ത് ഹോം മത്സരങ്ങളില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി രണ്ട് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പന്ത് പോയിന്റ് സ്വന്തമാക്കി അഞ്ചാം സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും ഡിസംബര്‍ 2 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പസ് എഫ്‌സി മത്സരങ്ങളുടെ ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും കണ്ണൂര്‍ വാരിയേഴ്‌സിന്റെ സെമി സാധ്യത.

അവസാന മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെട്ട കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി 4-3-3 ശൈലിയില്‍ നാല് മാറ്റങ്ങളുമായാണ് ഇന്നലെ കാലിക്കറ്റ് എഫ്സിക്കെതിരെ ഇറങ്ങിയത്. മധ്യനിരതാരങ്ങളായ ലവ്‌സാംബ, എബിന്‍ ദാസ്, അറ്റാക്കിങ് താരം അബ്ദുല്‍ കരീം, പ്രതിരോധ താരം അശ്വിന്‍ കുമാര്‍ എന്നിവര്‍ക്ക് പകരമായി മധ്യനിരയില്‍ സൈദ് മുഹമ്മദ് നിദാല്‍, അര്‍ജുന്‍, അസിയര്‍ ഗോമസ്, അറ്റാക്കിങ്ങില്‍ പുതുതായി ടീമിലെത്തിയ കീന്‍ ലൂയിസ് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ച കാലിക്കറ്റ് എഫ്സി ടീം മൊത്തത്തില്‍ അഴിച്ചുപണിതാണ് ഇന്നലെ ഇറങ്ങിയത്. എട്ട് മാറ്റങ്ങളാണ് വരുത്തിയത്. പ്രതിരോധ നിരയില്‍ മുഹമ്മദ് അസ്ലം, അജയ് അലക്‌സ്, മുഹമ്മദ് സാലിം, മധ്യനിരയില്‍ അരുണ്‍ കുമാര്‍, അര്‍ജുന്‍. വി, അറ്റാക്കിങ്ങില്‍ സെബാസ്റ്റ്യന്‍ റിന്‍കണ്‍, ബ്രൂണോ, മുഹമ്മദ്. കെ, ആഷിഖ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങി.

മത്സരത്തിന്റെ തുടക്കത്തില്‍ കണ്ണൂരാണ് മുന്നേറ്റങ്ങള്‍ കൂടുതല്‍ നടത്തിയത്. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയ കാലിക്കറ്റ് എതിരാളികളെ ഞെട്ടിച്ച് 24-ാം മിനിറ്റില്‍ ആദ്യം ഗോളടിച്ചു. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ആഷിഖ് ഇടത് കാലുകൊണ്ട് നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന സെബാസ്റ്റ്യന്‍ റിന്‍കന്‍ ഗോളാക്കി മാറ്റുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ വാരിയേഴ്സ് മുന്നേറ്റം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായി എതിര്‍ പകുതിയിലേക്ക് അവര്‍ ആക്രമണം മെനഞ്ഞെങ്കിലും കാലിക്കറ്റ് പ്രതിരോധം പിളര്‍ത്താനായില്ല. 35-ാം മിനിറ്റില്‍ മനോജ് നല്‍കിയ ക്രോസില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ മുഹമ്മദ് സിനാന്‍ കാലിക്കറ്റ് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ അസിയര്‍ ഗോമസിനെ ഫൗള്‍ ചെയ്തതിന് കാലിക്കറ്റിന്റെ അസ്ലമിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 41 ാം മിനിറ്റില്‍ കണ്ണൂരിന്റെ മധ്യനിരതാരം അസിയര്‍ ഗോമസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധനിരതാരം അജയ് അലക്‌സ് അവസാന നിമിഷം തട്ടി അകറ്റി അപകടമൊഴിവാക്കി. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ കണ്ണൂരിന്റെ മധ്യനിര വരുത്തിയ പിഴവില്‍ നിന്ന് കാലിക്കറ്റിന്റെ റിന്‍കണിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് കൃത്യമായി സേവ് ചെയ്തു. ഇതോടെ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ കാലിക്കറ്റ് എഫ്സി 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ കാലിക്കറ്റ് പെരേരയെ പിന്‍വലിച്ച് ബുവാസോയെ ഇറക്കി. 51-ാം മിനിറ്റില്‍ കണ്ണൂരിന്റെ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ പന്തുമായി ഒറ്റയ്‌ക്ക് മുന്നേറി പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും കാലിക്കറ്റ് കീപ്പര്‍ ഹജ്മല്‍ തട്ടി അകറ്റി. 64-ാം മിനിറ്റില്‍ കാലിക്കറ്റിന് ഗോളെന്ന് ഉറപ്പിച്ച അവസരം. അവരുടെ മുന്നേറ്റ നിര താരം റിന്‍കന്‍ ഗോള്‍ കീപ്പറെയും മറികടന്ന് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ കാലിക്കറ്റ് ലീഡ് ഉയര്‍ത്തി. പകരക്കാരനായി എത്തിയ ബുവാസോ ബോക്‌സിലേക്ക് കയറി ഇടത്കാലുകൊണ്ട് ഒരുക്കിയ അവസരം മൂഹമ്മദ് ആഷിഖ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നാലെ കാലിക്കറ്റ് റോഷല്‍, ഷഹബാസ് എന്നിവരെയും കണ്ണൂര്‍ ആസിഫ്, കരീം സാമ്പ് എന്നിവരെയും കളത്തിലിറക്കി. 71 ാം മിനിറ്റില്‍ കാലിക്കറ്റ് പ്രതിരോധ താരം സോസ വരുത്തി പിഴവ് സിനാന്‍ പിടിച്ചെടുത്ത് അഡ്രിയാന് നല്‍കി. പന്തുമായി മുന്നേറിയ അഡ്രിയാന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധ താരം സോസയുടെ കൈകളില്‍ തട്ടി. റഫറി പെനാല്‍റ്റി വിളിച്ചു. കിക്കെടുത്ത സര്‍ജിനേറോ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. ഇതോടെ കുറച്ചുകൂടി ആവേശം വീണ്ടെുത്ത വാരിയേഴ്സ് അവസാന മിനിറ്റുകളില്‍ സമനിലക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല.

നാളെ ഒന്‍പതാം റൗണ്ടിലെ അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. വിജയിച്ചാല്‍ തിരുവനന്തപുരം സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാവും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

Tags: Super League KeralaCalicut FCKannur Warriors FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.