തിരുവനന്തപുരം: അന്തസ്സുണ്ടെങ്കില്‍, മാന്യതയുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
അത് രണ്ടും രാഹുലിന് ഇല്ലെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനില്ലാത്ത എന്തു ധാര്‍മ്മികതയാണ് രാഹുലിനുവേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ കേസിന്‌റെ വിശദാംശങ്ങള്‍ അറിയില്ലെന്ന് മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്‌ക്കുകയാണ്. ഷാഫി പറമ്പിലാണെങ്കിലും കെ.പിസിസി മുന്‍പ്രസിഡന്‌റ് സുധാകരനാണെങ്കിലും ഇതിന് ഒരു മടിയുംകാണിക്കുന്നില്ല. ഇതിലൂടെ സ്ത്രീ സമൂഹത്തെ അപമാനിക്കുകയാണ്.
പൊതുസമൂഹത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് ഇതാണോ എന്നത് ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















