Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ അന്വേഷണം വഴിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 10:06 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ വഴിമുട്ടി. ഹൈക്കോടതി നിരീക്ഷണത്തില്‍ കുറ്റമറ്റ രീതിയില്‍ കേസ് പുരോഗമിക്കുമ്പോഴാണ് പത്മകുമാര്‍ അറസ്റ്റിലായത്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തിലാണ് താന്‍ മിനിറ്റ്സ് പോലും തിരുത്തി സ്വര്‍ണം പൊതിഞ്ഞ പാളികളെ വെറും ചെമ്പുപാളികളാക്കിയതെന്നാണ് പത്മകുമാര്‍ എസ്ഐടിക്കു മൊഴി നല്കിയത്. ഇതോടെയാണ് അന്വേഷണം മെല്ലെപ്പോക്കായത്.

സര്‍ക്കാര്‍ നിര്‍ദേശമെന്ന പത്മകുമാറിന്റെ മൊഴി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കാണ് അന്വേഷണം എത്തിക്കുന്നത്. കടകംപള്ളിയെ ചോദ്യംചെയ്താല്‍ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനു പുറമേ സര്‍ക്കാരിനും പങ്കെന്ന ആക്ഷേപം ശക്തമാകും. ഇതൊഴിവാക്കാനാണ് അന്വേഷണം മെല്ലപ്പോക്കില്‍ ആയതെന്ന ആരോപണം ശക്തമാണ്. ഇക്കാര്യത്തില്‍ ഇടതു പോലീസ് സംഘടനയുടെ ഇടപെടല്‍ പോലും ഉണ്ടായതായും പ്രചാരണമുണ്ട്.

സ്വര്‍ണപ്പാളി കേസില്‍ ക്രൈംബ്രാഞ്ചിട്ട എഫ്ഐആറില്‍ എട്ടാം പ്രതിസ്ഥാനത്ത് പത്മകുമാറിനെ കൂടാതെ മെംബര്‍മാരായ ശങ്കരദാസും പാറവിള വിജയകുമാറുമുണ്ട്. എന്നാല്‍ പേരിനു വേണ്ടി മാത്രം ശങ്കരദാസിനെ ഒരു തവണ ചോദ്യം ചെയ്തതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല. ശബരിമലയില്‍ തമിഴ്നാട്ടില്‍ നിന്നും മനീതി സംഘത്തെ എത്തിച്ചതിലും ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരെ രാത്രിയുടെ മറവില്‍ സന്നിധാനത്തെത്തിച്ചതിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പ്രീതിക്ക് പാത്രമായ പോലീസ് ഓഫീസര്‍ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കരദാസ്.

പാറവിള വിജയകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അറിയപ്പെട്ടിരുന്നത്. പോറ്റിയുടെ വെഞ്ഞാറമൂട്ടിലുള്ള വീട്ടില്‍ വിജയകുമാര്‍ പലതവണ എത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്.പ്രശാന്തിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് അന്വേഷണം മന്ദഗതിയിലായത് എന്നതും അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ഏറുന്നു എന്ന സംശയമുയര്‍ത്തുന്നു. പ്രശാന്തിനൊപ്പം ബോര്‍ഡില്‍ ഉണ്ടായിരുന്ന സിപിഐ അംഗം എ. അജികുമാറുമായി പോറ്റിക്കുള്ള ബന്ധവും ശ്രദ്ധേയമാണ്. അജികുമാറിന്റെ കുടുംബ ക്ഷേത്രമായ കായംകുളം അറയ്‌ക്കന്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ പ്രദക്ഷിണ വഴി നിര്‍മിച്ചത് പോറ്റിയുടെ സ്പോണ്‍സറിങ്ങില്‍ ആയിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ സിപിഐയെയും കുടുക്കുമെന്നത് ഉറപ്പാണ്.

Tags: Government pressureശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.