പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പീഡന പരാതി നല്‍കിയെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ എം എല്‍ എയുടെ പാലക്കാട്ടെ ഓഫീസിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഓഫീസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനവുമായെത്തി.
അതേസമയം, യുവതി പരാതി നല്‍കിയതിന് പിന്നാലെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലാണ്. രാഹുല്‍ എവിടെയെന്നും വിവരമില്ല. ഫോണും സ്വിച്ച് ഓഫാണ്. വൈകിട്ട് നാല് മണി വരെ കണ്ണാടി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
















