ന്യൂദൽഹി: ഭാരതീയ റെ റയിൽവേയുടെ ട്രെയിനിലെ ഭക്ഷണ വിതരണത്തിൽ ഹലാൽ മാംസാഹാരം നൽകുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് റയിൽവേ അറിയിച്ചു. ഐ ആർ സി ടി സി യുടെ നിയമവും നിർദ്ദേശവും പ്രകാരം കാറ്ററിങ് കോൺട്രാക്ടർമാർക്ക് 2006 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് ആക്ട് പ്രകാരവും അതിൽ അതത് കാലത്ത് വരുത്തുന്ന മാറ്റങ്ങൾ പ്രകാരവും മാത്രമുള്ള ഭക്ഷണ വിതരണ നിയമം അനുസരിക്കാനേ പറഞ്ഞിട്ടുള്ളുവെന്ന് റയിൽവേ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ, റയിൽവേയിൽ ഹലാൽ ഭക്ഷണമാണ് നൽകുന്നതെന്ന പ്രചാരണമുണ്ടായി. തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റയിൽവേയ്‌ക്ക് നോട്ടീസയച്ചു. അതിനെ തുടർന്നാണ് ഈ വിശദീകരണം. ഹലാൽ നിയമമല്ല, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്, അത് പാലിക്കാനാണ് കോൺട്രാക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്, പത്രക്കുറിപ്പ് വിശദീകരിക്കുന്നു
















