ആദ്യകാല കോൺഗ്രസ് നേതാവ് കല്ലറ സരസമ്മ അന്തരിച്ചു. 83 വയസായിരുന്നു. ജനംടിവി മാനേജിംഗ് ഡയറക്ടറും ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനുമായ ഡോ. ചെങ്കൽ എസ് രാജശേഖരൻ നായരുടെ ഭാര്യാമാതാവാണ്.
പ്രശസ്ത നടിമാരായ രാധ, അംബിക എന്നിവരുടെ അമ്മയാണ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം കല്ലറയിലെ വീട്ടുവളപ്പിൽ നടക്കും.
തിരുവനന്തപുരത്തെ ശക്തയായ കോൺഗ്രസ് നേതാവായിരുന്നു സരസമ്മ .അംബികയും രാധയും സിനിമ നടിമാരായതിൽ കല്ലറ സരസമ്മയുടെ ദൃഢനിശ്‌ചയമാണ് .അംബികയിലും രാധയിലും അഭിനയത്തിന്റെ രസതന്ത്രം ഉണ്ടെന്ന് മനസ്സിലാക്കിയതും മറ്റാരുമല്ല . മക്കളെ സിനിമാതാരങ്ങൾ ആക്കുന്നതിനായി രാഷ്‌ട്രീയം ഉപേക്ഷിക്കുകയായിരുന്നു കല്ലറ സരസമ്മ .
















