പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണമെന്തെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വേടന്റെ ഇൻസ്റ്റഗ്രാം പേജിൽ തന്നെയാണ് പോസ്റ്റ്. അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം.

ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ് വിശദീകരണം.
പോസ്റ്റ് ഇങ്ങനെ,
Summary: Rapper Vedan’s show in Qatar scheduled for 28 November 2025 has been postponed due to a sudden critical health emergency. Vedan is currently under intensive medical care. The show has now been rescheduled to 12th December 2025.
















