കോട്ടയം:ഏറ്റുമാനൂരില്‍ ആന വിരണ്ടോടി പാപ്പാനെ കുത്തിപരിക്കേല്‍പ്പിച്ചു.വൈലാശേരി അര്‍ജുനന്‍ എന്ന ആനയാണ് വിരണ്ടത്.
ആനയെ തളയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയാണ് ഒന്നാം പാപ്പാന്‍ സജിയെ ആക്രമിച്ചത്. കാലിന് പരിക്കേറ്റ പാപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.
ഏറ്റുമാനൂര്‍-വെമ്പള്ളി റോഡില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.ഉത്സവത്തിന് ശേഷം അങ്കമാലിയിലേക്ക് ആനയെ കൊണ്ടുപോകവെ വെള്ളം കുടിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ വിരണ്ടോടുകയായിരുന്നു.
ആന വിരണ്ടതോടെ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ സമീപമുളള റബര്‍ തോട്ടത്തില്‍ തളച്ചത്. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
















