കൊച്ചി : ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി ഉത്തരവ് വന്നത് കഴിഞ്ഞ ദിവസമാണ് . പിരിച്ചുവിട്ട നടപടിക്കെതിരേ ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഇയാള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.
2021-ല്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റായിരുന്ന സാമുവല്‍ കമലേശനെ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ടത്. ഗുരുദ്വാരയില്‍ ഡ്യൂട്ടിയെടുക്കാനുള്ള കമാന്‍ഡിങ് ഓഫീസറുടെ നിര്‍ദേശം ഇയാള്‍ നിരസിക്കുകയായിരുന്നു. ഗുരുദ്വാരയ്‌ക്കകത്തെ ചടങ്ങുകളിൽ ഭാഗമാകുന്നത് തന്റെ ക്രിസ്തീയ വിശ്വാസങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഉത്തരവ് വന്നത് മലയാളി മാധ്യമങ്ങളടക്കം വാർത്ത നൽകുകയും ചെയ്തു . എന്നാൽ മീഡിയ വൺ ചാനൽ ഈ വാർത്ത നൽകിയത് ഗുരുദ്വാരയെ ക്ഷേത്രമാക്കി കാണിച്ചാണ്. ക്രിസ്ത്യാനിയായതിനാൽ ക്ഷേത്രപൂജയിൽ പങ്കെടുക്കാൻ ആകില്ലെന്ന് സൈനികൻ പറഞ്ഞുവെന്ന മട്ടിലാണ് മീഡിയ വൺ വാർത്ത നൽകിയത് . ഹിന്ദു- ക്രിസ്ത്യൻ വർഗീയ സംഘർഷമാണ് ചാനലിന്റെ ലക്ഷ്യമെന്ന് വിമർശനവും ഉയർന്നു കഴിഞ്ഞു.
ഇപ്പോൾ മീഡിയ വണ്ണിനെതിരെ ആരിഫ് ഹുസൈൻ തെരുവോത്തും രംഗത്തെത്തി . ‘ ഗുരുദ്വാര ക്ഷേത്രം ആക്കി ഞമ്മൽ ഇന്ത്യൻ റിപ്പബ്ലിക്കിനെ രചിക്കും..! അട്ടാണ് മുക്കാലിന്റെ മാധ്യമ ധർമ്മം..!എപ്പടി..? നാണം ഉണ്ടോ Pramod Raman ഈ തരത്തിൽ തരം താഴാൻ..! ഇതാണോ നിങ്ങടെ മാധ്യമ പ്രവർത്തനം..!!?ഇതിലും ഭേദം കാക്കാൻ പോകുന്നതാണ് ‘ എന്നാണ് ആരിഫിന്റെ കുറിപ്പ് .
















