Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലയ്‌ക്ക് 48 ലക്ഷം; 15 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 10:11 am IST
in India
ഛത്തീസ്ഗഢിലെ സുക്മയില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ പെട്ടവര്‍

ഛത്തീസ്ഗഢിലെ സുക്മയില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ പെട്ടവര്‍

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ 15 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി. ഇവരുടെ എല്ലാവരുടെയും കൂടി തലയ്‌ക്ക് 48 ലക്ഷം രൂപയാണ് സുരക്ഷാ സേനകള്‍ വിലയിട്ടിരുന്നത്. കമാന്‍ഡര്‍ മാധ്‌വി ഹിഡ്മ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതായ ഇയാളുടെ സംഘത്തില്‍ പെട്ട 15 പേര്‍ സുക്മ പോലീസ് ആസ്ഥാനത്ത് എസ്പി കിരണ്‍ ചവാനു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു.

അഞ്ച് സ്ത്രീകളും പത്തു പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. മാവോയിസ്റ്റുകളിലെ അതിഭീകരസംഘടനയെന്ന് കരുതുന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനിലെ മാധ്‌വി സന്ന, സോദി ഹിദ്‌മെ, സൂര്യം (റവ്വ സോമ), മീന (മാധ്‌വി ഭീമ) എന്നിവരും കീഴടങ്ങിയവരിലുണ്ട്. ഇവരുടെ ഒരോരുത്തരുടെയും തലയ്‌ക്ക് എട്ടു ലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. തലയ്‌ക്ക് അഞ്ചു ലക്ഷം വീതം വിലയിട്ടിരുന്ന ഏരിയാ കമ്മിറ്റിയംഗം സുനിത (ഖുറാം ഹുങ്കി) മഡ്കം പാണ്ഡു, മൂന്നു ലക്ഷം വിലയുള്ള കുഞ്ഞം സിങ്ക എന്നിവരും ഇതിലുള്‍പ്പെടുന്നു. ബാക്കി എട്ടു പേര്‍ വില്ലേജ് യൂണിറ്റിലെ അംഗങ്ങളാണ്.

ഹിഡ്മയെ വധിച്ചതോടെ നേതാക്കളില്ലാതെയായതിനാലാണ് ഇവരുടെ കീഴടങ്ങലെന്ന് എസ്പി ചവാന്‍ പറഞ്ഞു. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലേക്ക് സുരക്ഷാ സേനയുടെ താവളങ്ങള്‍ വിപുലീകരിച്ചതും കീഴടങ്ങുന്ന നക്‌സലുകള്‍ക്ക് ആകര്‍ഷമായ പുനരധിവാസ പാക്കേജുകള്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതുമാണ് മറ്റു പ്രധാനകാരണങ്ങള്‍. സംഘടനക്കുള്ളിലെ അടിച്ചമര്‍ത്തലുകളും ഒളിവിലുള്ള ഉന്നതരുടെ നിര്‍ദ്ദേശങ്ങളും കാരണം തങ്ങള്‍ പൊറുതിമുട്ടിയെന്നും കീഴടങ്ങിയവര്‍ പറഞ്ഞതായി ചവാന്‍ വെളിപ്പെടുത്തി. തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നു പറയുന്ന ഗ്രാമീണരോട് സംഘടന കാണിക്കുന്ന പൈശാചികതയിലും മനംമടുത്തുവെന്ന് അവര്‍ പറഞ്ഞു.

കീഴടങ്ങിയ 15 പേര്‍ക്കും അടിയന്തരമായി 50,000 രൂപ വീതം നല്‍കി. മറ്റുള്ള മാവോയിസ്റ്റുകളോടും കീഴടങ്ങാന്‍ എസ്പി അഭ്യര്‍ഥിച്ചു. തോക്കിന്റെ പാതയിലൂടെ ആര്‍ക്കും ഭാവി ജീവിതം കെട്ടിപ്പടുക്കാനാവില്ല. കീഴടങ്ങുന്നവരെ അന്തസാര്‍ന്ന രീതിയില്‍ പുനരധിവസിപ്പിക്കും. സര്‍ക്കാരിന്റെ സകല ക്ഷേമപദ്ധതികളിലും അവരെ ചേര്‍ക്കും. അന്തസോടെ അവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ വഴിയൊരുക്കും. ബസ്തര്‍ മേഖലയിലെ കൂടുതല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ സന്നദ്ധരായി ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

15 പേര്‍ കൂടി കീഴടങ്ങിയതോടെ ഈ വര്‍ഷം കീഴടങ്ങി മുഖ്യധാരയില്‍ ചേര്‍ന്ന മാവോയിസ്റ്റുകളുടെ എണ്ണം 650 ആയി.

Tags: chattisgarhMadhvi HidmaMaoist Surrendered
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

India

“ആയുധം വെച്ച് കീഴടങ്ങാന്‍ സമയം വേണം”- മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് മാവോയിസ്റ്റ് നേതാവിനെക്കൊണ്ട് കത്തയപ്പിച്ചത് ആരുടെ ബുദ്ധി?

India

രാജ‍്യത്തെ നടുക്കിയ 26 സായുധ ആക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരൻ; മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മയെ വധിച്ച് സുരക്ഷാസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.