വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അടുക്കളയിൽ വരെ എത്തുന്ന ഇൗച്ച. ഈച്ചകളെ ഒഴിവാക്കുന്നതിനായി വിപണിയിൽ നിരവധി സ്പ്രേകൾ ലഭ്യമാണ് അവയിൽ മിക്കതും കെമിക്കലുകൾ നിറഞ്ഞതായതിനാൽ മനുഷ്യർക്കും ഏറെ ദോഷകരമാണ്. വീട്ടിൽ നിന്നും ഇൗച്ചയെ തുരത്താൻ ഇൗ രീതികൾ പരീക്ഷിച്ചു നോക്കാം
ഒരു നാരങ്ങ രണ്ടായി മുറിച്ച് അതിനുള്ളിൽ ഗ്രാമ്പൂ കുത്തി മുറിയിലെ വിവിധ ഭാഗങ്ങളിൽ വയ്‌ക്കുക.
ചെറിയ സ്പ്രേ ബോട്ടിലിൽ ഒരു കപ്പ് വെള്ളത്തിൽ യൂക്കാലിപ്സ് ഓയിൽ 10 തുള്ളിയും വെളിച്ചെണ്ണ ഒരു ടീസ്പൂണും ചേർത്ത് മിക്സ് ചെയ്ത് ഈച്ച ഉള്ളയിടത്ത് സ്പ്രേ ചെയ്താൽ മതി.
ഒരു ഗ്ലാസ് വെള്ളത്തിൽ 2 സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കാം. ശേഷം സ്പ്രേ കുപ്പിയിൽ ഒഴിച്ച് ഇൗച്ച ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യാം
ഒരുപിടി പുതിനയും തുളസിയിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാ. സ്പ്രേ കുപ്പിയിൽ അരച്ച മിശ്രിതവും വെള്ളവും ചേർത്ത് ഇൗച്ച ഉള്ളയിടത്ത് തളിയ്‌ക്കാം.
∙കാൽ കപ്പ് വിനാഗിരിയും 3 സ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം കുപ്പിയിലാക്കി സ്പ്രേ ചെയ്യാം.
∙പച്ചകർപ്പൂരം പൊടിച്ച് ഇൗച്ച വരുന്ന ഭാഗത്ത് വിതറാം. കർപ്പൂരത്തിന്റെ മണത്തിൽ ഇൗച്ച പറന്നു പോകും.
കുന്തിരിക്കം പുകച്ചാലും ഇൗച്ച ശല്യം ഒഴിവാക്കാവുന്നതാണ്.
















