തിരുവനന്തപുരം:30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്റെ ആദ്യ ദിനം രജിസ്ട്രേഷന്‍ 5000 കടന്നു.മേളയില്‍ 12000 ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം.തിരുവനന്തപുരത്ത് ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് മേള.
പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്‍ഡ് ടിവി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
പ്രധാനവേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്ത് സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
















