Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭര്‍ത്തൃഹരിയുടെ ദര്‍ശനം 4: വ്യാകരണം മോക്ഷകവാടം

ഡോ.വി.സുജാതbyഡോ.വി.സുജാത
Nov 25, 2025, 05:28 pm IST
inVaradyam

വാക്യപദീയത്തില്‍ 11മുതല്‍ 22  വരെയുള്ള കാരികകള്‍ വ്യക്തമാക്കുന്നത്, വ്യാകരണമാണ് ആശയവിനിമയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ്. വേദാര്‍ത്ഥം ഗ്രഹിക്കുന്നതിന് വ്യാകരണമാണ് ഏക മാര്‍ഗ്ഗമെന്നും, വ്യാകരണമാണ് സത്യത്തിലേക്കുള്ള ഉത്തമ ഉപായമെന്നുമാണ് സാരം.

പാണിനി തന്റെ ഉച്ചാരണ ശാസ്ത്രമുള്‍ക്കൊള്ളുന്ന ‘പാണിനീയ ശിക്ഷാ’ എന്ന കൃതിയില്‍ വ്യാകരണത്തെ വേദപുരുഷന്റെ മുഖമായി സങ്കല്പിക്കുന്നുണ്ട്. ഇതില്‍ വേദത്തെ ഒരു പുരുഷനായും വേദാംഗങ്ങളെ വേദപുരുഷന്റെ അംഗങ്ങളായും ചിത്രീകരിക്കുന്നു. ഛന്ദസ്സുകള്‍ വേദപുരുഷന്റെ പാദങ്ങളായും, കല്പം കരങ്ങളായും, ജ്യോതിഷം കണ്ണുകളായും, നിരുക്തം കാതുകളായും, ശിക്ഷാ മൂക്കായും, വ്യാകരണം മുഖമായും വര്‍ണിച്ചിട്ടുണ്ട്.

വാക്യപദീയത്തിലെ ദര്‍ശനമനുസരിച്ച് വേദപഠനം ബ്രഹ്‌മത്തിലേക്കുള്ള ഉത്തമ മാര്‍ഗ്ഗമാകുന്നു. കാരണം വേദമന്ത്രങ്ങള്‍ ശബ്ദബ്രഹ്‌മ സ്വരൂപങ്ങളാകുന്നു. ശബ്ദബ്രഹ്‌മം തന്നെയാണ് ഭാഷയിലും പ്രപഞ്ചത്തിലും വസ്തുക്കളിലും ജീവികളിലും പ്രകടമാകുന്നത്. എന്നാല്‍ മനുഷ്യര്‍ക്ക് സത്യസാക്ഷാത്കാരത്തിന് അവലംബിക്കാവുന്ന എളുപ്പ മാര്‍ഗ്ഗം ഭാഷയാണ്. ഭാഷകളില്‍ ശ്രേഷ്ഠം വൈദിക മന്ത്രങ്ങളാകുന്നു. കാരണം അവ ശബ്ദബ്രഹ്‌മത്തിന്റെ സാരം വെളിപ്പെടുത്തുന്ന പ്രത്യക്ഷ രൂപങ്ങളാണ്.
ആസന്നം ബ്രഹ്‌മണസ്തസ്യ
തപസാമുത്തമം തപ
പ്രഥമം ഛന്ദസാമംഗം
പ്രാഹുര്‍ വ്യാകരണം ബുധാഃ  -1.11

പ്രാപ്തരൂപ വിഭാഗായാ
യോ വാചഃ പ്രഥമോ രസഃ
യത്തത് പുണ്യതമം ജ്യോതിഃ
തസ്യ മാര്‍ഗോയം ആഞ്ജസഃ -1.12

(ശബ്ദസ്വരൂപമാകുന്ന വേദമന്ത്രങ്ങളുടെ അര്‍ത്ഥാവബോധത്തോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത് വ്യാകരണമാണെന്നാണ് പ്രബുദ്ധരാല്‍ പറയപ്പെട്ടിട്ടുള്ളത്. അതിനാല്‍ തപസ്സുകളില്‍ വച്ച് ഉത്തമമാകുന്നത് വേദാംഗങ്ങളില്‍പ്പെടുന്ന വ്യാകണ പഠനമാണ്. പല രൂപങ്ങളിലൂടെ പ്രകാശിതമാകുന്ന ശബ്ദബ്രഹ്‌മത്തിന്റെ സാരം, പുണ്യതമമായിട്ടുള്ള ആ ശബ്ദപ്രഭ പ്രാപ്തമാക്കാന്‍ അനായാസ മാര്‍ഗ്ഗം തെളിക്കുന്നത് വ്യാകരണമാണ്)
ശബ്ദബ്രഹ്‌മത്തെ പ്രാപ്തമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനം വേദപഠനമാണ്. അതിനായി ഭാഷാശാസ്ത്രം സ്വായത്തമാക്കണം. ഭാഷയില്‍ അനേകം ഘടകങ്ങളുണ്ട് – വര്‍ണ്ണം, ഉച്ചാരണം, പദോല്‍പ്പത്തി, പദാര്‍ത്ഥം, വ്യാകരണം, ഭാഷാചരിത്രം, ഭാഷാതാരതമ്യപഠനം മുതലായവ. ഇവയില്‍ വ്യാകണമാണ് പ്രധാനം. വ്യാകരണത്തിലൂടെയാണ് വേദോക്തങ്ങളുടെ യഥാര്‍ത്ഥസാരം ഗ്രഹിക്കാന്‍ സാധിക്കുന്നത്.

അര്‍ത്ഥവിനിമയവും വാക്കും വ്യാകരണവും

വാക്കുകള്‍ക്ക് ഓരോന്നിനും പ്രത്യേകമായ അര്‍ത്ഥമുണ്ട്. ഒരു വാക്കിനു തന്നെ പല അര്‍ത്ഥങ്ങളുമുണ്ടാകാം. അതിനാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ആശയ വിനിമയം നടത്താന്‍ വാക്കുകളെ സജ്ജമാക്കുന്നത് വ്യാകരണമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് അവയവങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടല്ലോ. അപ്രകാരം വാക്കുകളെ വേണ്ടവിധം യോജിപ്പിച്ച് ശുദ്ധമായ അര്‍ത്ഥവിനിമയത്തിന് യോഗ്യമാക്കുന്നത് വ്യാകരണമാണ്:
അര്‍ത്ഥപ്രവൃത്തി തത്ത്വാനാം
ശബ്ദാ ഏവ നിബന്ധനം
തത്ത്വാവബോധഃ ശബ്ദാനാം
നാസ്തി വ്യാകരണാദൃതേ  -1.13

തദ്വാരമപവര്‍ഗ്ഗസ്യ
വാങ്മലാനാം ചികിത്സിതം
പവിത്രം സര്‍വ്വ വിദ്യാനാം
അധിവിദ്യം പ്രകാശതേ -1.14

(ആശയ വിനിമയ കാര്യത്തില്‍ യോഗ്യമായ വാക്കുകള്‍ തന്നെയാണ് കാരണം. പക്ഷേ അത്തരം വാക്കുകളുടെ തത്ത്വാവബോധം വ്യാകരണത്തിലൂടെയല്ലാതെ മറ്റൊന്നില്‍ നിന്നും ലഭ്യമാകുന്നില്ല. വ്യാകരണം വാഗ്ദോഷങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. അത് മോക്ഷത്തിലേക്കുള്ള കവാടവുമാണ്. അതിനാല്‍ സര്‍വ്വവിദ്യകളിലും വച്ച് പവിത്രമാണത്. എല്ലാ ശാസ്ത്രങ്ങളെയും പ്രകാശിപ്പിക്കുന്നത് വ്യാകരണമാണ്)

വേദാര്‍ത്ഥഗ്രഹണത്തിനു മാത്രമല്ല, എല്ലാത്തരം ലൗകിക വിദ്യകള്‍ക്കും ആധാരം വാക്യവിദ്യ അഥവാ വ്യാകരണമാണെന്നാണ് വാക്യപദീയത്തില്‍  സമര്‍ത്ഥിക്കുന്നത്:
യഥാ അര്‍ത്ഥജാതയഃ സര്‍വ്വാഃ
ശബ്ദാകൃതി നിബന്ധനാഃ
തഥൈവ ലോകേ വിദ്യാനാം
ഏഷാ വിദ്യാ പരായണം -1.15

(എപ്രകാരമാണോ സാമാന്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ വാക്കുകളുടെ ആകൃതിയെ ആശ്രയിക്കുന്നത്, അപ്രകാരം എല്ലാ വിദ്യകള്‍ക്കും വ്യാകരണമാണ് മുഖ്യാശ്രയം)

ലൗകിക വ്യവഹാരത്തില്‍ പോലും മൂര്‍ത്തവസ്തുക്കളെ അറിയാന്‍ അമൂര്‍ത്തമായ സങ്കല്പനങ്ങളെയാണ് ആശ്രയിക്കുന്നത്. അതായത് വസ്തുക്കളെ കുറിച്ചുള്ള സാമാന്യ ആശയങ്ങള്‍  കൂടാതെ അവയെ തിരിച്ചറിയാന്‍ സാധ്യമല്ല. ഉദാഹരണം, മനുഷ്യനെ മറ്റ് ജീവികളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നത് ‘മനുഷ്യന്‍’ എന്ന സാമാന്യ ആശയം മനസ്സില്‍ ഉള്ളതുകൊണ്ടാണ്. ഈ സങ്കല്പനം മനസ്സിലും ഭാഷയിലും മാത്രമാണുള്ളത്. അതിന് സ്ഥൂല ലോകത്ത് അസ്തിത്വമില്ല. അമൂര്‍ത്തമായിട്ടുള്ള ഇത്തരം ആശയങ്ങളുടെ വിനിമയത്തില്‍ വാക്കുകളുടെ ആകൃതിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഇപ്രകാരം തന്നെ പദങ്ങള്‍ സ്ഥൂല തലത്തിലുള്ള വസ്തുക്കളെ സൂചിപ്പിക്കുന്നുവെങ്കിലും വാക്യത്തിന്റെ അര്‍ത്ഥം ഭാഷാഘടനയെ അഥവാ വ്യാകരണത്തെയാണ് ആശ്രയിക്കുന്നത്. ഏതുതരം വിദ്യ ഗ്രഹിക്കുന്നതിനും വാക്യാര്‍ത്ഥമാണ് മുഖ്യം. അതിനാല്‍ വ്യാകരണമാണ് എല്ലാത്തരം വിദ്യകള്‍ക്കും ആശ്രയം.

നാദശരീരമാകുന്ന വേദമന്ത്രങ്ങള്‍

വ്യാകരണത്തിന്റെ പ്രയോജനം ഉത്തമമാകുന്നതിനു കാരണം അത് മോക്ഷപ്രാപ്തിക്കുള്ള ഉപായമാകുന്നുവെന്നതിനാലാണ്. ഈ ഉദ്ബോധനമാണ് 16 മുതല്‍ 22 വരെയുള്ള കാരികകളുടെ ഉള്ളടക്കം:
ഇദമാദ്യം പദാസ്ഥാനം
സിദ്ധി സോപാന പര്‍വ്വണാം
ഇയം സാ മോക്ഷമാണാനാം
അജിഹ്‌മാ രാജപദ്ധതിഃ -1.16

അത്രാതീത വിപര്യാസഃ
കേവലാമനുപശ്യതി
ഛന്ദസ്യശ്ഛന്ദസാം യോനിം
ആത്മാഛന്ദോമയീം തനും -1.17

പ്രത്യസ്തമിത ഭേദായാ
യദ് വാചോ രൂപമുത്തമം
യദസ്മിന്നേവ തമസി
ജ്യോതിഃ ശുദ്ധം വിവര്‍ത്തതേ -1.18

വൈകൃതം സമതിക്രാന്താ
മൂര്‍ത്തി വ്യാപാര ദര്‍ശനം
വ്യതിത്യ ആലോകതമസീ
പ്രകാശം യമുപാസതേ – 1.19

(മോക്ഷ സിദ്ധിയിലേക്കുള്ള വിവിധ പടവുകളില്‍ മുഖ്യചുവടിന്റെ സ്ഥാനമാണ് വ്യാകരണ വിദ്യയ്‌ക്കുള്ളത്. മോക്ഷേച്ഛുക്കള്‍ക്ക് ഇത് വക്രതയൊന്നുമില്ലാത്ത രാജപാതയാണ്.
വ്യാകരണ ശാസ്ത്രത്തില്‍ സംശയ രഹിതനായ ഒരാള്‍ നാദശരീരമാകുന്ന വേദമന്ത്രങ്ങളുടെ സ്രോതസ്സിനെ അറിയുന്നു. അത് ശുദ്ധമായ ശബ്ദബ്രഹ്‌മമാകുന്നു.

ശബ്ദത്തിന്റെ ശുദ്ധവും ഉത്തമവുമായിട്ടുള്ള സ്വരൂപം ഭേദരഹിതമാണ്. നാനാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തമോമയമായ പ്രപഞ്ചത്തിലാകട്ടെ അതിന്റെ ജ്യോതി ഭിന്നരൂപത്തില്‍ പ്രകടമാകുന്നു.

സദാ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വസ്തുക്കളുടെയും പ്രവൃത്തികളുടെയും അനുഭവങ്ങളെ അതിജീവിച്ചവര്‍, ജ്ഞാനത്തിനും അജ്ഞാനത്തിനും അതീതമായിട്ടുള്ള ഏതൊരു പ്രകാശത്തെയാണോ ഉപാസിക്കുന്നത് അത് വ്യാകരണ പഠനം കൊണ്ട് ലഭ്യമാകുന്നു)

ഭര്‍ത്തൃഹരിയുടെ ദര്‍ശനം ‘ശബ്ദാദ്വൈതം’ എന്നു വിളിക്കപ്പെടുന്നത് അദ്വൈതവേദാന്തികള്‍ക്ക് പൊതുവെ സ്വീകാര്യമല്ല. കാരണം ബ്രഹ്‌മം വാക്കുകള്‍ക്ക് അതീതമാണല്ലോ. പക്ഷേ വാക്യപദീയം വെളിപ്പെടുത്തുന്ന പ്രകാരം പ്രത്യക്ഷത്തിലുള്ള ശബ്ദം ബ്രഹ്‌മത്തിലേക്കുള്ള സൂചകം മാത്രമാണ്. വാക്കിന്റെ അതിസൂക്ഷ്മവും പരമവുമായ അവസ്ഥയാണ് ബ്രഹ്‌മം. ഉപനിഷത്തുകളില്‍ ബ്രഹ്‌മം ചിദാനന്ദസ്വരൂപം മാത്രമല്ല, ശബ്ദബ്രഹ്‌മസ്വരൂപമായിട്ടും പറയപ്പെടുന്നുണ്ട്.  ശബ്ദത്തിന്റെ ശുദ്ധമായ സ്വരൂപം ഭേദരഹിതമാണെന്നും വാക്യപദീയം വ്യക്തമാക്കുന്നുണ്ട്. ജ്ഞാനത്തിനും അജ്ഞാനത്തിനും അതീതമാണത്. കാരണം അത് വിഷയിക്കും വിഷയത്തിനും മേലെയാണ്. അതിനാല്‍ പ്രത്യക്ഷത്തിലുള്ള ഭാഷയ്‌ക്ക് അതീതമാണ് ഏകമായിട്ടുള്ള ശബ്ദബ്രഹ്‌മം. എന്നാല്‍ വാക്യാര്‍ത്ഥത്തെ ധ്യാനിച്ച് ബ്രഹ്‌മത്തെ സാക്ഷാത്കരിക്കാവുന്നതാണ്. ‘അഹം ബ്രഹ്‌മ അസ്മി’ പോലുള്ള മഹാവാക്യങ്ങള്‍ ഇതിനുപകാരികളാണ്. ഇത് ബോധ്യപ്പെടുത്തുന്നതാണ് വാക്യപദീയത്തിലെ അടുത്ത 20-22 കാരികകള്‍:
യത്ര വാചോ നിമിത്താനി
ചിഹ്നാനീവ അക്ഷരസ്മൃതേഃ
ശബ്ദ പൂര്‍വ്വേണ യോഗേന
ഭാസന്തേ പ്രതിബിംബവത് -1.20

അഥര്‍വാണാം അംഗിരസാം
സാമ്നാം ഋഗ്യജുഷസ്യ ച
യസ്മിന്നുച്ചാവചഃ വര്‍ണ്ണാഃ
പ്ലഥക് സ്ഥിതി പരിഗ്രഹാഃ -1.21

യദേകം പ്രക്രിയ ഭേദൈഃ
ബഹുധാ പ്രവിഭജ്യതേ
തദ്വ്യാകരണമാഗമ്യ
പരം ബ്രഹ്‌മാധിഗമ്യതേ

(പ്രത്യക്ഷമായിട്ടുള്ള വൈദിക ഭാഷ ഏകാക്ഷരമാകുന്ന ശബ്ദബ്രഹ്‌മത്തെ സൂചിപ്പിക്കുന്നതാണ്. ശബ്ദബ്രഹ്‌മം അതില്‍ പ്രതിബിംബിക്കുന്നു. അതിനാല്‍ വേദവാക്യം തരുന്ന അനുഭവ ജ്ഞാനത്തെ ധ്യാനിക്കുക വഴി ശബ്ദബ്രഹ്‌മത്തെ പ്രാപിക്കാം.

ഋഗ്യജുര്‍സാമം അഥര്‍വ്വം എന്നീ വേദങ്ങളില്‍ ഉച്ചരിക്കപ്പെടുന്ന വര്‍ണ്ണങ്ങളും വാക്കുകളും വെവ്വേറെയായിട്ടുള്ള അസ്തിത്വം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവ ഏകശബ്ദത്തിന്റെ ചിഹ്നങ്ങളാണ്.

യാതൊണോ ഇപ്രകാരം ഭേദത്തെ ആശ്രയിച്ച് നാനാതരത്തില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് ആ ശബ്ദബ്രഹ്‌മത്തെ വ്യാകരണ ജ്ഞാനത്താല്‍ പ്രാപ്തമാക്കാം)

പ്രപഞ്ചത്തില്‍ വ്യത്യസ്ത വസ്തുക്കളെ ഘടിപ്പിച്ചു നിര്‍ത്തുന്നത് ഏകമായിട്ടുള്ള അവയുടെ അന്തസ്സത്തയാണ്. ഈ അന്തസ്സത്ത വാക്യപദീയത്തില്‍ ശബ്ദബ്രഹ്‌മമാകുന്നു. ശബ്ദബ്രഹ്‌മത്തിന്റെ തന്നെ പ്രതിഫലനമാണ് വേദം. ഭാഷയിലെ വ്യത്യസ്ത ഘടകങ്ങളെ യോജിപ്പിക്കുന്ന വ്യാകരണം പഠിക്കുക വഴി വേദപ്പൊരുള്‍ സമ്യക്കായി അറിയാന്‍ സാധിക്കും. ഇപ്രകാരം ശബ്ദബ്രഹ്‌മമാകുന്ന പൊരുളിനെ ധ്യാനിച്ച് സാക്ഷാത്കരിക്കാവുന്നതാണ്.
(തുടരും)

 

Tags: ഭര്‍ത്തൃഹരിgateway to salvationവ്യാകരണം മോക്ഷകവാടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാക്ക് ദറിദ, ഫെര്‍ഡിനന്റ് ദെ സൊസൂര്‍
Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം8: വ്യാകരണ ദര്‍ശനം യൂറോപ്പില്‍

Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം-3; വൈദിക വാങ്മയത്തിലെ ഏകത്വ പ്രഖ്യാപനം

Varadyam

അഭേദ  ബ്രഹ്‌മവും ഭേദശക്തികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.