Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 04:56 pm IST
in India

ലഖ്നൗ: ഭഗവദ്ഗീത പാരായണത്തിന് മാത്രമുള്ളതല്ല, ജീവിക്കാനുള്ള സാധനാഗ്രന്ഥമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലഖ്‌നൗവില്‍ ദിവ്യഗീതാപ്രേരണാ മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീതയുടെ സന്ദേശം ജീവിതത്തില്‍ ഉള്‍ക്കൊള്ളണം. 700 ശ്ലോകങ്ങളാണ് ആകെ ഗീതയിലുള്ളത്. ദിവസവും രണ്ട് ശ്ലോകങ്ങള്‍ പഠിക്കുകയും ധ്യാനിക്കുകയും സാരാംശം പ്രായോഗികമാക്കുകയും ചെയ്താല്‍ ജീവിതത്തിലെ എല്ലാ പോരായ്‌മകളും പരിഹരിച്ച് മുന്നേറാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജുനന്‍ മഹാഭാരതത്തിന്റെ യുദ്ധക്കളത്തില്‍ വിഷാദത്തിലാണ്ടതുപോലെ, ഇന്ന് ലോകം മുഴുവന്‍ ഭയവും ദിശാബോധമില്ലായ്‌മയും നിറഞ്ഞ് നിരാശ അനുഭവിക്കുകയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. പരിശ്രമമേറെയുണ്ടായിട്ടും സമാധാനവും സംതൃപ്തിയും വിശ്രാന്തിയും അനുഭവപ്പെടുന്നില്ല. ആയിരക്കണക്കിന് വര്‍ഷംമുമ്പ് നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍, വിദ്വേഷം, സാമൂഹിക വൈകല്യങ്ങള്‍ എന്നിവ ഇന്നും പല രൂപങ്ങളില്‍ നിലനില്‍ക്കുന്നു. ഭൗതികപുരോഗതിയുണ്ടായി. എന്നാല്‍ ജീവിതത്തില്‍ സമാധാനവും സന്തുലിതാവസ്ഥയും നഷ്ടപ്പെട്ടു. ഇന്ന്, എണ്ണമറ്റ ആളുകള്‍ ഇതുവരെ പിന്തുടര്‍ന്ന പാത ശരിയായതല്ലെന്നും നേരിന്റെ പാത ആവശ്യമാണെന്നും തിരിച്ചറിയുന്നു. ഈ പാത നിലനില്‍ക്കുന്നത് ഭാരതത്തിന്റെ നിത്യജീവിത പാരമ്പര്യത്തിലാണ്. ലോകത്തിന് സന്തോഷവും സമാധാനവും സന്തുലിതാവസ്ഥയും നല്‍കാനുള്ള വഴി ഭഗവദ്ഗീതയുടെ ജ്ഞാനത്തിലുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഉപനിഷത്തുകളുടെയും ദര്‍ശനങ്ങളുടെയും സത്തയാണ് ഭഗവദ്ഗീത. അര്‍ജുനനെപ്പോലുള്ള ക്ഷമയും ധീരതയും കര്‍ത്തവ്യബോധവുമുള്ള ഒരു മനുഷ്യന്‍ മായയില്‍ മുഴുകിയപ്പോള്‍ പോലും, സത്യം, ധര്‍മ്മം, കടമ എന്നിവ പഠിപ്പിച്ചുകൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ അദ്ദേഹത്തെ സ്ഥിരമായ ജ്ഞാനത്തിലേക്ക് തിരികെ കൊണ്ടുവന്നു. ജീവിതത്തില്‍ സ്വാംശീകരിക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായ ഭാഷയില്‍ ഗീതയുടെ സാരാംശം എല്ലാവരും മനസിലാക്കണം.

പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അവയെ നേരിടുക എന്നതാണ് ഭഗവാന്‍ കൃഷ്ണന്റെ ആദ്യ ഉപദേശം. ഞാനാണത് ചെയ്യുന്നതെന്ന അഹങ്കാരം മനസില്‍ സൂക്ഷിക്കരുത്. ചെയ്യുന്നത് ഈശ്വരനാണ്. സ്നേഹത്തോടെ ചെയ്യുന്ന ഏറ്റവും ചെറിയ പ്രവൃത്തി പോലും ശ്രേഷ്ഠമാണ്. പ്രതിസന്ധികളില്‍ നിന്ന് മുക്തമായി, രാഷ്‌ട്രസേവനത്തില്‍ മുന്നേറുക എന്നതാണ് നമ്മുടെ ആത്യന്തിക കടമ, ഈ പാതയിലൂടെ ഭാരതത്തെ വീണ്ടും ഒരു ലോകനേതൃസ്ഥാനത്തെത്തിക്കാനാവും, അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മ്മം പിന്തുടരുന്നവരെല്ലാം ഗീതയെ സ്വാംശീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ധര്‍മ്മം ഒരു ആരാധനാരീതിയട്ടില്ല; മറിച്ച്, ജീവിക്കാനുള്ള കലയാണ്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്ന മനോഭാവം നമുക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ജ്ഞാനാനന്ദ് മഹാരാജ്, ആചാര്യ ശ്രീധര്‍ മഹാരാജ്, സ്വാമി പരമാത്മാനന്ദ് മഹാരാജ് എന്നിവര്‍ സംസാരിച്ചു.

Tags: Bhagavad GitaRSSDr.Mohan BhagwatLucknowMeditationDivya Geeta Preran Mahotsav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.