കൊല്ലം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് ശിഷ്യന്‍ പരാജയപ്പെട്ട വാര്‍ഡില്‍ ഇക്കുറി വിജയത്തിന് ബിജെപി രംഗത്ത് ഇറക്കിയത് ഗുരുവിനെ. പനയം ഗ്രാമ പഞ്ചായത്തിലെ താന്നിക്കമുക്ക്, കണ്ടച്ചിറ വാര്‍ഡുകളിലാണ് അപൂര്‍വ്വ സംഗമം.
താന്നിക്കമുക്കില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗുരു ശശിലത ടീച്ചറും കണ്ടച്ചിറയില്‍ ശിഷ്യന്‍ സൂരജ് സോമനും മത്സരിക്കുന്നു. കണ്ടച്ചിറ എസ്എന്‍എം യുപി സ്‌കൂളിലെ പഠന കാലഘട്ടത്തില്‍ സൂരജിന്റെ ഗണിത അദ്ധ്യാപികയായിരുന്നു ശശിലത ടീച്ചര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്കാണ് താന്നിക്കമുക്കില്‍ സൂരജ് പരാജയപ്പെട്ടത്.
ഇവിടെ ഇത്തവണ വനിത സംവരണം ആയതോടെ സൂരജിന് സമീപ വാര്‍ഡായ കണ്ടച്ചിറയിലേക്ക് മാറേണ്ടി വന്നപ്പോള്‍ റിട്ട. അദ്ധ്യാപികയായിരുന്ന ശശിലത ടീച്ചറെ ബിജെപി രംഗത്ത് ഇറക്കുകയായിരുന്നു.
















