കൊല്ലം: ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്.
കൊല്ലപ്പെട്ട കവിതയുടെ ഭർത്താവ് മധുസൂദനൻ പിള്ളയെ (54) സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മധുസൂദനൻ പിള്ളയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
















