Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ലേബര്‍ കോഡുകള്‍: തീരുമാനം വിപ്ലവകരം

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Nov 24, 2025, 12:09 pm IST
inMain Article

തൊഴില്‍ സംബന്ധിയായ 29 നിയമങ്ങളെ നാല് സംഹിത (കോഡുകള്‍)കളാക്കി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടുള്ള സംവിധാനം പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കിയിട്ട് ഏതാണ്ട് അഞ്ച് വര്‍ഷമായി. പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട്, മിനിമം വേജസ് ആക്ട്, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട്, ഈക്വല്‍ റമ്മ്യൂണറേഷന്‍ ആക്ട് എന്നീ നാലു നിയമങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് കോഡ് ഓണ്‍ വേജസ്, 2019 ല്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഈപിഎഫ് നിയമം, ഈഎസ്ഐ നിയമം, കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമ സെസ്സ് നിയമം, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ നിയമം തുടങ്ങിയ ഒന്‍പത് ക്ഷേമനിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടുള്ള കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020 ല്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കി. അതുപോലെതന്നെ ട്രേഡ് യൂണിയന്‍ ആക്ട്, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ് ഓര്‍ഡര്‍ ആക്ട്, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നീ മൂന്നു നിയമങ്ങളെ സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡും 2020 ല്‍തന്നെ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കി. ഫാക്ടറി നിയമം,ഖനിനിയമം, പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് തുടങ്ങിയ പതിമൂന്ന് നിയമങ്ങള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡും 2020 സെപ്തംബറില്‍ നിയമമായി. 29 നിയമങ്ങള്‍ 4 കോഡുകളാക്കി സമഗ്രമായി സംയോജിപ്പിക്കപ്പെട്ടപ്പോള്‍ ഇവയുടെ വലിപ്പം 34% ആയികുറഞ്ഞു. ആവര്‍ത്തിച്ചുവന്ന 66% ഒഴിവായിക്കിട്ടിയെന്നു സാരം.

ഒക്കുപ്പേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് മാത്രമെടുത്താല്‍ വലിപ്പം 267 ശതമാനമായിട്ടാണ് കുറഞ്ഞത്. തൊഴില്‍ നിയമങ്ങളില്‍ കെട്ടുപിണഞ്ഞു കിടന്നിരുന്ന ഒരുപാട് വകുപ്പുകള്‍ ഒഴിവാക്കുകയും നിയമങ്ങള്‍ സരളമാക്കുകയും ചെയ്തു എന്നതാണ് ലേബര്‍ കോഡുകളിലെ മുഖ്യ ആകര്‍ഷണം.

മഹാനായ അംബേദ്കറെയാണ് ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളുടെ സ്രഷ്ടാവായി കണക്കാക്കേണ്ടത്. പിന്നാക്ക വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അനുയോജ്യമായ നിയമം രാജ്യത്ത് നിര്‍മ്മിക്കപ്പെടണം എന്നതായിരുന്നു ഡോ. അംബേദ്കറുടെ അഭിപ്രായം.

1942 മുതല്‍ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ തൊഴില്‍കാര്യ അംഗമെന്ന നിലയില്‍ നിരവധി തൊഴില്‍ നിയമങ്ങള്‍ കൗണ്‍സിലിന്റെ മുന്‍പില്‍ കൊണ്ടുവന്ന് നിയമമാക്കാന്‍ ഡോ. അംബേദ്കര്‍ക്ക് കഴിഞ്ഞിരുന്നു. മിനിമം വേതന നിയമം, ഫാക്ടറി നിയമം, പേയ്‌മെന്റ് ഓഫ് വേജസ് അമന്റ്മെന്റ് ബില്‍, ഈക്വല്‍ പേ ഫോര്‍ ഈക്വല്‍ വര്‍ക്ക് തുടങ്ങിയ തൊഴിലാളി സൗഹൃദമായ നിരവധി നിയമങ്ങള്‍ അംബേദ്കര്‍ കൊണ്ടുവന്നു. തൊഴില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ ത്രികക്ഷി സംവിധാനത്തെ ശക്തിപ്പെടുത്തിയതും അംബേദ്കറിന്റെ ദീര്‍ഘവീക്ഷണമാണ്. ലോകത്തെമ്പാടും തൊഴില്‍ മേഖലയിലുണ്ടാവുന്ന ചെറിയ ചലനങ്ങള്‍ പോലും ഡോ. അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു.

ഡോ. അംബേദ്കര്‍ക്കുശേഷം തൊഴില്‍ നിയമങ്ങളില്‍ വന്ന സമഗ്രമായ പരിവര്‍ത്തനമാണ് തൊഴില്‍ നിയമങ്ങളുടെ സംഹിതാവല്‍ക്കരണം. വേജ് കോഡിലൂടെ മിനിമം വേതനം രാജ്യത്തെ അവസാനത്തെ തൊഴിലാളിയുടേയും അവകാശമായി മാറും. മിനിമം വേതനം ലഭിച്ചില്ലായെങ്കില്‍ നേരിട്ട് തൊഴിലാളിക്ക് കോടതിയെ സമീപിച്ച് സങ്കടനിവൃത്തിയുണ്ടാക്കുവാന്‍ വളരെ വേഗത്തില്‍ കഴിയും. ഇതില്‍ക്കൂടി തൊഴിലാളികളുടെ വരുമാനത്തില്‍ നല്ല വര്‍ധനവുണ്ടാകും. ജനങ്ങള്‍ക്ക് വരുമാന വര്‍ധനവുണ്ടാകുമ്പോള്‍ രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാകും. സാമൂഹ്യസുരക്ഷാ പദ്ധതികളുടെ സംരക്ഷണകുടക്കീഴിലെത്തും. ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ശക്തമായ രാസത്വരകമായി ലേബര്‍ കോഡുകള്‍ മാറുകതന്നെ ചെയ്യും.

ലേബര്‍ കോഡുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും രാജ്യത്ത് ഉയരുന്നുണ്ട്. ലേബര്‍ കോഡുകളെ അപ്പാടെ നിരാകരിക്കണമെന്നാണ് ഇടതുസംഘനകളും ഐഎന്‍ടിയുസിയും ആവശ്യപ്പെടുന്നത്. എതിര്‍പ്പ് വസ്തുനിഷ്ഠതയിലുപരി രാഷ്‌ട്രീയ പ്രേരിതമാണ്. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമേ അതിലുള്ളൂ. ഇന്ത്യയിലെ പ്രമുഖ തൊഴിലാളി സംഘടനയായ ബിഎംഎസ്, വേജ് കോഡ്, വെല്‍ഫയര്‍ കോഡ്എന്നിവയെ മാതൃകാപരം എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡിലും ഒക്കുപ്പേഷണല്‍ സേഫ്റ്റി കോഡിലും ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബിഎംഎസ്സിന്റെ നിലപാട് വസ്തുനിഷ്ഠവും പ്രായോഗികവുമാണെന്ന് വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ട്. ലേബര്‍ കോഡിന്മേല്‍ തു!ടര്‍ച്ചയാകാമെന്നും മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ പാര്‍ലമെന്റിന്റെ മുന്‍പാകെ കൊണ്ടുവരാമെന്നും ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ബിഎംഎസ് ദേശീയ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്തായാലും കേന്ദ്രവും സംസ്ഥാനങ്ങളും ചട്ടങ്ങള്‍ പാസാക്കുന്ന മുറയ്‌ക്ക് ലേബര്‍ കോഡുകള്‍ നിലവില്‍വരും. ഭാരതത്തിലെ തൊഴിലാളിക്ഷേമ പ്രവര്‍ത്തന ചരിത്രത്തില്‍ ഇത് സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തപ്പെടും എന്ന് നിസംശയം പറയാം.

 

Tags: Minimum Wages ActEqual Remuneration ActCode on WagesIndia’s Labour CodesPayment of Bonus Act
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ)
നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തിയ ധര്‍ണ
Kerala

മിനിമം വേതനം 40,000 രൂപയാക്കണം: നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി; ആയിരക്കണക്കിന് നഴ്‌സുമാരാണ് പണിമുടക്കിയത്

Main Article

ലേബര്‍ കോഡിനെ എതിര്‍ക്കുന്നവര്‍ ചരിത്രം പരിശോധിക്കണം

Editorial

തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍

ലേബര്‍ കോഡുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രതൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രഹിംതെയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നിവേദനം കൈമാറിയപ്പോള്‍
India

ലേബര്‍ കോഡ്: ബിഎംഎസ് സ്വാഗതം ചെയ്തു; ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

Career

ഇന്ത്യയുടെ തൊഴിൽ കോഡുകൾ: സമഗ്ര വളർച്ചയ്‌ക്കായുള്ള നിർണ്ണായക പരിഷ്‌ക്കാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.